ഛേത്രിക്ക് നല്ല സമയമല്ല, ഒരു ഗോളും രണ്ടു പെനാൽറ്റിയും നിഷേധിച്ച് റഫറി

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ പിഴവ് മുതലെടുത്ത് ഗോൾ നേടിയ സുനിൽ ഛേത്രിയുടെ കഷ്ടകാലം തുടരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ താരം മോശം പ്രകടനം നടത്തിയതിനു പുറമെ താരം നേടിയ ഒരു ഗോൾ റഫറി നിഷേധിക്കുകയും ചെയ്‌തു.

മണിപ്പൂരിൽ വെച്ച് നടന്ന മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുട്ടിലാണ് ഛേത്രി ഗോൾ നേടുന്നത്. താപയുടെ ക്രോസ് താരം വലയിലെത്തിച്ചെങ്കിലും റഫറിയാത് ഓഫ്‌സൈഡ് വിധിച്ചു. എന്നാൽ ടിവി റീപ്ലേകളിൽ അത് ഗോൾ തന്നെയാണെന്ന് വ്യക്തമായിരുന്നു. അതിനു പുറമെ താരത്തിന്റെ രണ്ടു പെനാൽറ്റി അപ്പീലുകളും നിഷേധിക്കപ്പെട്ടു.

നാല്പതാം മിനുട്ടിൽ ഒരു സെൽഫ് ഗോൾ നേടുന്നതിൽ നിന്നും താരം കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. മ്യാൻമറിന്റെ ക്രോസ് ക്ലിയർ ചെയ്യാൻ താരം ശ്രമിച്ചത് വലക്കുള്ളിലേക്ക് നീങ്ങിയെങ്കിലും അമരീന്ദർ സിംഗിന്റെ സേവ് രക്ഷപ്പെടുത്തി. മത്സരത്തിൽ തിളങ്ങാൻ ഛേത്രിക്ക് കഴിഞ്ഞിലായിരുന്നു. ഒരു വൺ ഓൺ വൺ ചാൻസും താരം തുലച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിച്ച ഇന്ത്യൻ താരങ്ങളിൽ ഛേത്രി മാത്രമാണ് ഇന്നലെ കളിക്കാനിറങ്ങിയത്. പ്രായം താരത്തെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ഛേത്രി നടത്തിയത്. എങ്കിലും മത്സരത്തിൽ വിജയം നേടാൻ ഇന്ത്യക്ക് കഴിഞ്ഞു. താപയാണ് ഇന്ത്യക്കായി വിജയഗോൾ നേടിയത്.

അതേസമയം ഛേത്രിയെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ട്രോളുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരെ വിവാദഗോൾ നേടിയതിനു ശേഷം രണ്ടാമത്തെ തവണയാണ് ഛേത്രിയെ റഫറി ചതിക്കുന്നത്. ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ ഛേത്രിയുടെ ടീമായ ബെംഗളൂരുവിന് കിരീടം നഷ്‌ടമാക്കിയത് റഫറി തെറ്റായി വിധിച്ച ഒരു പെനാൽറ്റി തീരുമാനമായിരുന്നു.

You Might Also Like