ടീം ഇന്ത്യയില്‍ നിന്നും സ്വയം പിന്മാറി ഭുംറ, അമ്പരപ്പ്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് സ്വയം പിന്മാറി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ഭുംറ. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൂചന. നാലാം ടെസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന ഭുംറ ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. ബിസിസിഐ ഇക്കാര്യം അംഗീകരിച്ചു.

ഭുംറയ്ക്ക് പകരം മറ്റൊരു താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലും ഭുംറയ്ക്ക് ടീം ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. അഹമ്മദാബാദില്‍ ഭുംറ കളിച്ചിരുന്നെങ്കിലും പിച്ച് സ്പിന്നര്‍മാരെ തുണച്ചതിനാല്‍ കാര്യമായി പന്തെറിയാന്‍ അവസരം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭുംറ നാലാം ടെസ്റ്റില്‍ നിന്നും പിന്മാറഉന്നത്.

മാര്‍ച്ച് നാലിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. നാലാം ടെസ്റ്റില്‍ നിന്ന് ഭുംറ പിന്മാറാനുള്ള കാരണം വ്യക്തമായിട്ടില്ല.

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുളള ഫൈനല്‍ പ്രവേശനത്തില്‍ ഒരു സമനില അനിവാര്യമാണെന്നിരിക്കെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. നിലവില്‍ ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് ഫൈനല്‍ പ്രവേശനത്തിനായി പോരാടുന്നത്.

മത്സരം ഇന്ത്യ തോറ്റാല്‍ മാത്രമാണ് ഓസ്‌ട്രേലിയക്ക് പ്രതീക്ഷയുളളു. ഇംഗ്ലണ്ട് കഴിഞ്ഞ മത്സരം തോറ്റതോടെ തന്നെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായിരുന്നു. ന്യൂസിലന്‍ഡ് ആണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിച്ച ആദ്യ ടീം. ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

You Might Also Like