ഭുംറ രണ്ടാം ടെസ്റ്റ് കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല, ഇന്ത്യന്‍ താരം പറയുന്നു
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഇന്ത്യന്‍ ഹിറ്റ് പേസര്‍ ജസ്പ്രീത് ഭുംറയെ ഉള്‍പ്പെടുത്തരുതെന്ന് മുന്‍താരം ഗൗതം ഗംഭീര്‍. പിങ്ക് ബോള്‍ ടെസ്റ്റ് മുന്‍നിര്‍ത്തി ബുംറയ്ക്ക് വിശ്രമം അനുവദിക്കണം എന്നാണ് ഗംഭീര്‍ പറയുന്നത്.
‘രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ബുംറ ഇടംനേടുമെന്നതില്‍ ഉറപ്പില്ല. പിങ്ക് ബോള്‍ ടെസ്റ്റ് മുന്‍നിര്‍ത്തി ബുംറയ്ക്ക് വിശ്രമം അനുവദിക്കണം. ഈ പരമ്പരയിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് ഭുംറ. അദ്ദേഹത്തിന് മേലുള്ള ജോലി ഭാരം കുറയ്‌ക്കേണ്ടതുണ്ട്.’
‘നീണ്ട സ്‌പെല്ലുകള്‍ ബുംമ്രയ്ക്ക് എറിയാനായി നല്‍കരുത്. മൂന്ന് ഓവറുകള്‍ മാത്രം തുടരെ നല്‍കി വിക്കറ്റ് എടുക്കാന്‍ അവസരമൊരുക്കുക. അതല്ലാതെ ബൂമ്രയ്ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലേക്ക് വീഴും’ ഗംഭീര്‍ പറഞ്ഞു.
ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിരുന്നു. സ്റ്റാര്‍ പേസറില്ലാതെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തയാറാകുമോ എന്നതില്‍ ഉറപ്പില്ല. ബുറയെ പുറത്തിരുത്തിയാല്‍ മുഹമ്മദ് സിറാജോ ശര്‍ദുല്‍ താക്കൂറോ ടീമിലെത്തും.