സഞ്ജുവടക്കം മൂന്ന് താരങ്ങള്‍ പുറത്ത്, ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തു

ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍, യുവതാരം തിലക് വര്‍മ്മ, പേസര്‍ പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ പുറത്താകുമെന്ന് ഉറപ്പായി. . പ്രമുഖ ഇംഗ്ലീഷ്് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അജിത് അഗാര്‍ക്കര്‍ക്ക് കീഴിലുളള ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിനുളള 15 അംഗ ടീമിനെ ഇതിനോടകം തന്നെ തെരഞ്ഞടുത്ത് കഴിഞ്ഞതായി ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതെസമയം പരിക്കിനെ തുടര്‍ന്ന് എന്ന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും ഉറപ്പില്ലാത്ത കെഎല്‍ രാഹുല്‍ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ലോകകപ്പ് ആകുമ്പോഴേക്കും രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ പ്രതീക്ഷ.

ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ ട്രാവലിംഗ് ബാക്ക് അപ് താരമാണ് സഞ്ജു സാംസണ്‍. തിലക് വര്‍മ്മയും പ്രസിദ്ധ് കൃഷ്ണയും ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചിരുന്നു.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ശ്രീലങ്കയിലെത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും കണ്ട ശേഷമാണ് ടീമിനെ തിരഞ്ഞെടുത്തത്. കാന്‍ഡിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്, ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ കൂടാതെ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ നയിക്കും. സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ബാറ്റിങില്‍ മുന്‍ഗണന നല്‍കിയതിനാല്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടി.

ബൗളിംഗ് വിഭാഗത്തില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് ആക്രമണത്തെ നയിക്കുമ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമില്‍ ഇടം നേടി. സെലക്ഷന്‍ കമ്മിറ്റി രാഹുലിന്റെ ഫിറ്റ്‌നസും ചര്‍ച്ച ചെയ്യുകയും മെഡിക്കല്‍ ടീം ഗ്രീന്‍ സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്രെ.]

ലോകകപ്പ് ടീം ലിസ്റ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) സമര്‍പ്പിക്കാനുള്ള ക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 5-ന് ആണ്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗം സെപ്തംബര്‍ 4 ന് വൈകുന്നേരം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ടീം രാഹുലിനെ ക്ലിയര്‍ ചെയ്തതിന് ശേഷം, ഒരു ദിവസം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ക്ക് തോന്നി. ആദ്യ ഇലവനിലെ പ്രധാന താരമായ രാഹുല്‍, ലോകകപ്പില്‍ ഗ്ലൗസും ധരിക്കും, വലത് തുടയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുല്‍ കഴിഞ്ഞ മൂന്നര മാസമായി പുറത്തായിരുന്നു.

 

You Might Also Like