നിരവധി സര്‍പ്രൈസ് ടൂര്‍ണമെന്റുകള്‍, തകര്‍പ്പന്‍ പ്രഖ്യാപനവുമായി ബിസിസിഐ

വരുന്ന ക്രിക്കറ്റ് അഭ്യന്തര സീസണ്‍ സജീവമാക്കാന്‍ ഒരുങ്ങി ബിസിസിഐ. ഈ വര്‍ഷം സെപ്തംബര്‍ ആദ്യ വാരം മുതല്‍ 2023 മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ നിരവധി ടൂര്‍ണമെന്റുകളാണ് നടക്കാന്‍ പോകുന്നത്.

ദുലീപ് ട്രോഫിയോടെ ആരംഭിക്കുന്ന സീസണ്‍ വിസ്സി ട്രോഫിയോടെ അവസാനിക്കും. ഇതിനിടയില്‍ രഞ്ജി ട്രോഫി, ഇറാനി കപ്പ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ ടൂര്‍ണമെന്റുകളൊക്കെ നടക്കും.

ഡിസംബര്‍ 8 മുതല്‍ 25 വരെയാണ് ഇറാനി കപ്പ്. നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്, നോര്‍ത്തീസ്റ്റ് സോണുകള്‍ തമ്മിലാണ് മത്സരം. നോക്കൗട്ട് ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ ഫസ്റ്റ് ക്ലാസ് രീതിയിലാണ്. ഒക്ടോബര്‍ 1 മുതല്‍ അഞ്ച് വരെ ഇറാനി കപ്പ്. രഞ്ജി ട്രോഫി ജേതാക്കളും ബെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങളും തമ്മിലാവും മത്സരം. തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും നടക്കും. രണ്ട് ടൂര്‍ണമെന്റുകളിലും 38 ടീമുകള്‍ പങ്കെടുക്കും. തുടര്‍ന്നാണ് രഞ്ജി. തുടര്‍ന്ന് പുരുഷന്മാരുടെ വിവിധ ഏജ് ഗ്രൂപ്പുകളിലുള്ള മത്സരങ്ങള്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ, രഞ്ജി ടൂര്‍ണമെന്റുകളില്‍ കേരളം സി ഗ്രൂപ്പിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ കരുത്തര്‍ സി ഗ്രൂപ്പിലുണ്ട്. വിജയ് ഹസാരെയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ ടീമുകളാണ് സി ഗ്രൂപ്പിലുള്ളത്.

ഒക്ടോബര്‍ 11ന് സീനിയര്‍ ടി-20 ട്രോഫിയോടെയാണ് വനിതാ സീസണ്‍ ആരംഭിക്കുക. ടി-20, ഏകദിന ഫോര്‍മാറ്റുകളിലാണ് മത്സരങ്ങള്‍.

You Might Also Like