ജീവന്മരണ പോരാട്ടത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും, ടീമില്‍ നിരവധി മാറ്റങ്ങള്‍

ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ബിയില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.

സൂപ്പര്‍ ഫോര്‍ പ്രതീക്ഷ കാക്കാന്‍ ബംഗ്ലാദേശിനു ജയിച്ചേ തീരൂ. പരാജയപ്പെടുകയാണെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്ന ആദ്യ ടീമായി അവര്‍ മാറും.

നേരത്തേ വ്യാഴാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയോടു ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന്റെ പരാജയം രുചിച്ചിരുന്നു. ഇതോടെയാണ് അഫ്ഗാനുമായുള്ള ഇന്നത്തെ കളി ബംഗ്ലാദേശിന് ഡു ഓര്‍ ഡൈ ആയി മാറിയത്. ബാറ്റിങ് നിര വന്‍ ഫ്ളോപ്പായി തീര്‍ന്നതാണ് ലങ്കയ്ക്കെതിരേ ബംഗ്ലാദേശിനെ ചതിച്ചത്. നാലു വിക്കറ്റുകളുമായി മതീശ പതിരാന ബംഗ്ലാദേശിന്റെ അന്തകനായി മാറി.

ആദ്യം ബാറ്റ് ചെയ്ത അവര്‍ 42.4 ഓവറില്‍ വെറും 164 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ നജ്മുല്‍ ഹസന്‍ ഷാന്റോയൊഴികെ മറ്റാരും ബംഗ്ലാനിരയില്‍ പിടിച്ചുനിന്നില്ല. മറുപടിയില്‍ ലങ്ക 39 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു. ചരിത് അസലെന്‍കയുടെയും (62*) സദീര സമരവിക്രമയുടെയും (54) ഫിഫ്റ്റികള്‍ ലങ്കന്‍ വിജയത്തിനു അടിത്തറയിടുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

Afghanistan XI: 1 Rahmanullah Gurbaz (wk), 2 Ibrahim Zadran, 3 Rahmat Shah, 4 Hashmatullah Shahidi (capt.), 5 Najibullah Zadran, 6 Mohammad Nabi, 7 Karim Janat, 8 Gulbadin Naib, 9 Rashid Khan, 10 Mujeeb Ur Rahman, 11 Fazalhaq Farooqi

Bangladesh XI: 1 Mohammad Naim, 2 Mehidy Hasan Miraz 3 Najmul Hossain Shanto, 4 Shakib Al Hasan (capt), 5 Towhid Hridoy, 6 Mushfiqur Rahim (wk), 7 Shamim Hossain Patwary, 8 Afif Hossain, 9 Taskin Ahmed, 10 Hasan Mahmud, 11 Shoriful Islam

You Might Also Like