ബാബര്‍ അസമിനെ വീണ്ടും പാകിസ്ഥാന്‍ ക്യാപ്റ്റനാകുന്നു, നിലവിലെ ക്യാപ്റ്റന്മാരെ പുറത്താക്കും, സര്‍പ്രൈസ് നീക്കങ്ങള്‍

പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ അസമിനെ വീണ്ടും നിയമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ നായന്മാരായ ഷഹീന്‍ ഷാ അഫ്രീദിക്കും ഷാന്‍ മസൂദിനും നായകമികവ് ഇല്ലെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് പാക് നായനായി വീണ്ടും ബാബര്‍ അസമിനെ തന്നെ നിയോഗിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്.

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷമാണ് പാകിസ്താന്‍ നായക സ്ഥാനം ബാബര്‍ അസം ഒഴിഞ്ഞത്. പിന്നാലെ ടെസ്റ്റില്‍ ഷാന്‍ മസൂദും ട്വന്റി 20യില്‍ ഷഹീന്‍ ഷാ അഫ്രീദിയും നായകരായി.

ബാബര്‍ അസമിന് താല്‍പ്പര്യമുണ്ടെങ്കില്‍ നായക സ്ഥാനം ഏറ്റെടുക്കണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബാബറിന് ചില കാര്യങ്ങള്‍ ബോര്‍ഡിനെ ധരിപ്പിക്കാനുണ്ടെന്നാണ് സൂചന. ബാബര്‍ ഉയര്‍ത്തി ആശങ്കകള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സിന്റെ നായക സ്ഥാനത്ത് തിളങ്ങിയതോടെയാണ് ഷഹീന്‍ പാകിസ്ഥാന്റെ ടി20 നായകനായത്. എന്നാല്‍ ഷഹീന്‍ നായകനായ ട്വന്റി 20 പരമ്പരയില്‍ പാകിസ്താന്‍ കിവീസിനോട് പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് നാലിലും പാകിസ്താന്‍ ഒന്നിലും വിജയിച്ചു. ഇത്തവണ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സ് അവസാന സ്ഥാനക്കാരുമായിരുന്നു

 

You Might Also Like