അസറുദ്ദീന്‍ ആ ഇന്ത്യന്‍ താരത്തെ ഓര്‍മ്മിപ്പിക്കുന്നു, മനോഹരം! അവിശ്വസനീയതയുടെ അങ്ങേയറ്റം

സുരാഗ് വാഴയില്‍
കൈക്കുഴയുടെ ചലനത്തിന്റെ മനോഹാരിത കൊണ്ട് ക്ലാസ് സൃഷ്ടിച്ച മുഹമ്മദ് അസ്ഹറുദീന്റെ നാമധേയത്തില്‍ കേരളത്തില്‍ നിന്നൊരു ബാറ്റ്‌സ്മാന്‍ ! എത്ര മനോഹരമായാണ് അസ്ഹറുദ്ദീന്‍ ബാറ്റ് ചെയ്യുന്നത് ,തമിഴ്‌നാടിന്റെ ബദരീനാഥിന്റെ ബാറ്റിങ്ങ് ശൈലി.
പെര്‍ഫെക്ട് ടൈമിങ്ങോടുകൂടിയ ഗ്രൗണ്ട് ഷോട്ടുകള്‍ ! മനോഹരമായ ഇന്‍സൈഡ് ഔട്ട് ഷോട്ട്. പുള്‍ ഷോട്ടും അനായാസമായി കളിക്കുന്നു.
നല്ല ബിഗ് ഹിറ്റിങ്ങ് എബിലിറ്റിയും.സഞ്ജുവിന് ശേഷം കേരളത്തില്‍ നിന്നും മികച്ചൊരു ബാറ്റ്‌സ്മാന്‍ വരവറിയിച്ചിരിക്കുന്നു. മികച്ച പ്രകടനം തുടര്‍ന്നുകൊണ്ട് ഐപിഎല്ലിലും നാഷണല്‍ ടീമിലും എത്താന്‍ സാധിക്കട്ടെ !
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍