ടോസിനിടെ വലിയ പിഴവ് വരുത്തി ശാസ്ത്രി, നാണംകെടുത്താതെ ഹാര്‍ദ്ദിക്കും ധോണിയും

ഐപിഎല്‍ 16ാം സീസണിന്റെ തുടക്കത്തില്‍ തന്നെ വലിയ പിഴവ് വരുത്തി മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഉദ്ഘാടന മത്സരത്തിനായുളള ടോസിനിടേയാണ് ശാസ്ത്രിയ്ക്ക് വലിയ അബദ്ധം സംഭവിച്ചത്. ടീമിന്റെ പേര് ഉച്ചരിച്ചപ്പോള്‍ മാറിപ്പോയതാണ് പ്രശ്‌നമായത്.

ടോസിനിടെ രവി ശാസ്ത്രിയ്ക്ക് സംഭവിച്ച പിഴക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടോസിന് മുന്‍പേ ഗുജറാത്ത് ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടുവെന്നായിരുന്നു രവി ശാസ്ത്രി അനൗണ്‍സ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഗുജറാത്ത് ജയന്റ്‌സ് പുതുതായി ആരംഭിച്ച വനിതാ ഐ പി എല്ലിലെ ഫ്രാഞ്ചൈസിയാണ്. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കമന്ററി ടീമില്‍ രവി ശാസ്ത്രി ഉണ്ടായിരുന്നത് കൊണ്ടാകാം ഇത്തരത്തിലൊരു പിഴവ് രവി ശാസ്ത്രിയില്‍ നിന്നുണ്ടായത്.

തന്റെ ടീമിന്റെ പേര് രവി ശാസ്ത്രി തെറ്റിച്ചുപറഞ്ഞത് കേട്ട ഹാര്‍ദിക്ക് പാണ്ഡ്യയുടെ പ്രതികരണം രസകരമായിരുന്നു. ആ കാഴ്ച്ച കാണാം

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 5 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് തോല്‍പ്പിച്ചത്. ചെന്നൈയുടെ 178 റണ്‍സ് നാല് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.

മൂന്ന് പന്തില്‍ 10 റണ്‍സും 26ന് രണ്ട് വിക്കറ്റും നേടിയ റാഷിദ് ഖാനാണ് കളിയിലെ താരം. സ്‌കോര്‍: ചെന്നൈ- 178/7 (20), ഗുജറാത്ത്- 182/5 (19.2).

You Might Also Like