അകത്തോ, പുറത്തോ, കടുവകള്‍ക്കിന്ന് വിധിനിര്‍ണ്ണയ ദിനം, ജയിച്ചേ തീരു

ഏഷ്യാ കപ്പില്‍ നിര്‍ണ്ണായക മത്സരത്തിന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ബംഗ്ലാദേശിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. നേരത്തെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ തോറ്റതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളടങ്ങിയ ബി ഗ്രൂപ്പ് മരണ ഗ്രൂപ്പായാണ് അറിയപ്പെടുന്നത്. ഒരു ജയവുമായി ശ്രീലങ്കയാണ് മുന്നില്‍. അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരമാണ് ഇന്ന്.

പാകിസ്ഥാനിലും ശ്രിലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ബം?ഗ്ലാ?ദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എയില്‍. ഇന്നലെ നടന്ന ഇന്ത്യ – പാക് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ച പാകിസ്ഥാന്‍ മൂന്ന് പോയിന്റുമായി സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. നാളെ നേപ്പാളിനെതിരെ ഇന്ത്യ ഇറങ്ങും. ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങും. പിന്നീട് സൂപ്പര്‍ ഫോര്‍ പോരാട്ടമാണ്.

You Might Also Like