ഏഷ്യകപ്പില്‍ ആരെല്ലാം ഫൈനലിലെത്തും, വന്‍ പ്രവചനവുമായി ജയവര്‍ധന

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആരും വിജയിക്കുമെന്ന് വന്‍ പ്രവചനവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെ. ആരാധകര്‍ കാത്തിരിക്കുന്നതു പോലെയൊരു ഇന്ത്യ- പാകിസ്താന്‍ ഡ്രീം ഫൈനല്‍ ഏഷ്യ കപ്പ് ഫൈനലില്‍ ഉണ്ടാവില്ലെന്നാണ് ജയവര്‍ധന തുറന്ന് പറയുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ടീം മാത്രമേ ഫൈനലില്‍ കടക്കുകയുള്ളൂവെന്നാണ് ജയവര്‍ധ വിലയിരുത്തന്നത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ എന്നീ മൂന്നു ടീമുകള്‍ക്കാണ് മേല്‍ക്കൈയുള്ളത്. ഇവരിലൊരു ടീമായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പ് സ്വന്തമാക്കുകയെന്നു താന്‍ കരുതുന്നതായും മഹേല ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്ന ടീമിനെക്കുറിച്ചും ജയവര്‍ധനെ വിശകലനം നടത്തി. വലിയൊരു ഇടവേളയ്ക്കു ശേഷം ഒരു മല്‍സരത്തില്‍പ്പോലും കളിക്കാതെ കെഎല്‍ രാഹുല്‍ നേരിട്ട് ഏഷ്യാ കപ്പില്‍ കളിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ജയവര്‍ധനെ നിരീക്ഷിച്ചു. ഈ മാസം 27 മുതല്‍ സപ്തംബര്‍ 11 വരെ യുഎഇയിലാണ് ടൂര്‍ണമെന്റ്. ഫൈനലിനു തുല്യമായ ഇന്ത്യ- പാക് ക്ലാസിക്ക് 28നു ദുബായിലാണ്.

ഇന്ത്യക്കു വേണ്ടി കുറച്ചു മല്‍സരങ്ങളില്‍ കളിച്ച് ഗെയിം ടൈം ലഭിക്കുന്നതോടെ ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ കെഎല്‍ രാഹുലിനു സാധിക്കും. അതു അദ്ദേഹത്തെ സംബന്ധിച്ച് മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചു നല്ല കാര്യമായിരിക്കുമെന്നും മഹേല ജയവര്‍ധനെ അഭിപ്രായപ്പെട്ടു.

ഓപ്പണിങില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ലൊരു ഓപ്ഷനാണെന്നും ഈ റോളില്‍ നന്നായി പെര്‍ഫോം ചെയ്യാനുള്ള ശേഷി താരത്തിനുണ്ടെന്നും മഹേല ജയവര്‍ധനെ വിലയിരുത്തി.

ാറ്റിങില്‍ വിരാട് കോഹ്ലി മോശം ഫോമിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നു മഹേല ജയവര്‍ധനെ അഭിപ്രായപ്പെട്ടു. എന്നാല്‍ കോഹ്ലി കഴിവുറ്റ താരമാണെന്നും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റേയും ടീം മാനേജ്മെന്റിന്റേയും പിന്തുണയോടെ കോഹ്ലി തിരിച്ചെത്തുമെന്നും ജയവര്‍ധന കൂട്ടച്ചേര്‍ത്തു.

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ക്ലാസെന്നത് സ്ഥിരമായി നില്‍ക്കുന്നതും ഫോമെന്നത് താല്‍ക്കാലികവുമാണ്. ഇതില്‍ നിന്നും പുറത്തു കടക്കാനുള്ള ടൂളുള്‍ വിരാട് കോഹ്ലിയുടെ പക്കലുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. നേരത്തേയും അദ്ദേഹം അതു ചെയ്തിട്ടുണ്ട്. വിരാട് തീര്‍ച്ചയായും ഇതില്‍ നിന്നും പുറത്തുവരുമെന്ന് തനിക്കുറപ്പുണ്ടെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

 

You Might Also Like