; )
ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ കൗണ്ടിയില്‍ കളിച്ചേക്കും. കൗണ്ടി ടീമായ സറേയുമായാണ് അശ്വിന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ തയ്യാറെടുപ്പിന്റെ ഭാഗമായി്ട്ട് കൂടിയാണ് അശ്വിന്‍ കൗണ്ടിയില്‍ പന്തെറിയാന്‍ ഒരുങ്ങുന്നത്.
സോമര്‍സെറ്റിന് എതിരെ ജൂലൈ 11നാണ് സറേയുടെ മത്സരം ആരംഭിക്കുന്നത്. എന്നാല്‍ സറേയ്ക്ക് വേണ്ടി കളിക്കണം എങ്കില്‍ അശ്വിന് വര്‍ക്ക് വിസ വേണം. വര്‍ക്ക് വിസക്കായി ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
നേരത്തെ നോട്ടിങ്ഹാംഷയര്‍, വോഴ്സ്റ്റെര്‍ഷയര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി അശ്വിന്‍ കൗണ്ടി കളിച്ചിട്ടുണ്ട്. 20 വിക്കറ്റ് വോഴ്സ്റ്റെര്‍ഷയറിന് വേണ്ടിയും 34 വിക്കറ്റ് നോട്ടിങ്ഹാംഷയറിന് വേണ്ടിയും വീഴ്ത്തി. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇടവേളയിലാണ് ഇന്ത്യന്‍ ടീം.
ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ജൂലൈ 11 മുതല്‍ 14 വരെയാണ് സറേയുടെ മത്സരം. ജൂലൈ 14നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ടീം അംഗങ്ങള്‍ വീണ്ടും ബബിളിനുള്ളില്‍ പ്രവേശിക്കേണ്ടത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്‍പായി പരിശീലന മത്സരം വേണമെന്ന ആവശ്യം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പാകെ വെച്ചിട്ടുണ്ട്. ജൂലൈ മൂന്നാമത്തെ ആഴ്ചയില്‍ സെലക്ട് കൗണ്ടി ഇലവന് എതിരെ ഇന്ത്യ പരിശീലന മത്സരം കളിക്കുമെന്നാണ് സൂചന.