നൃത്ത സിക്‌സുമായി സഞ്ജു, അഖില ധനന്‍ജയക്ക് ഇന്ന് ഉറങ്ങാനാകില്ല

ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടാണ് സഞ്ജുവിന് കളിക്കാനാകാതെ പോയത്. കാലിന് പരിക്കേ്റ്റതിനാല്‍ സഞ്ജുവിന് വിശ്രമം അനുവദിക്കുകയായിരുന്നു. ഇതോടെ സഞ്ജു സാംസണിന്റെ അരങ്ങേറ്റത്തിനായി മൂന്നാം ഏകദിനം വരെ ക്രിക്കറ്റ് ലോകത്തിന് കാത്തിരിക്കേണ്ടി വന്നു.

എന്നാല്‍ ഏകദിന അരങ്ങേറ്റം സഞ്ജു പാഴാക്കിയില്ല. മനോഹരമായ ഇന്നിംഗ്‌സ് കളിച്ചാണ് സഞ്ജു ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സാണ് സഞ്ജു സാംസണ്‍ അടിച്ചെടുത്തത്.

മത്സരത്തിന്റെ 10ാം ഓവറില്‍ സഞ്ജു സാംസണ്‍ സ്വന്തമാക്കിയ ഒരു സിക്‌സ് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നു. ലങ്കന്‍ സ്പിന്നര്‍ അഖില ധനന്‍ജയക്കെതിരെയാണ് ആരേയും കൊതിപ്പിക്കുന്ന വിധത്തില്‍ സഞ്ജു സിക്‌സ് സ്വന്തമാക്കിയത്. സഞ്ജുവിന്റെ കരുത്ത് വെളിവാക്കുന്ന ഷോട്ടായിരുന്നു അത്.

നാല് മീറ്ററോളം ക്രീസില്‍ നിന്നും വെളിയിലിറങ്ങി പന്ത് പിച്ച് ചെയ്യ്ത ഇടത്ത് ചെന്നാണ് സഞ്ജു നേരെ കൂറ്റന്‍ സിക്‌സ് പായിച്ചത്. എണ്‍പത് മീറ്ററോളം നീളത്തിലുളള സിക്‌സായിരുന്നു അത്. ട്രാക്കില്‍ ഡാന്‍സ് ചെയ്ത നേടിയ സിക്‌സെന്നാണ് ഈ ഷോട്ടിനെ പലരും വിശേഷിപ്പിക്കുന്നത്. ആ കാഴ്ച്ച കാണാം

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഇന്ത്യന്‍ ജഴ്സിയില്‍ ഇന്ന് അരങ്ങേറിയത്. ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നിതീഷ് റാണ എന്നിവര്‍ സ്ഞ്ജുവിനൊപ്പം ഏകദിനത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങി.

You Might Also Like