സിറ്റിയ്ക്ക് മുന്നറിയിപ്പ്, മാഞ്ചസറ്റര്‍ യുണൈറ്റഡും ഇന്ത്യയിലേക്ക്
ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അടുത്ത വര്‍ഷം പ്രീ സീസണ്‍ മത്സരങ്ങളുടെ ഭാഗമായി ലോകത്ത് ഏറ്റവും ആരാധകരുളള ടീമുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയിലെത്തും. മാഞ്ചസ്റ്റര്‍ ക്ലബിന്റെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ റിച്ചാര്‍ഡ് അര്‍നോള്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ സന്ദര്‍ശിക്കാന്‍ ഈ സീസണില്‍ തന്നെ ക്ലബിന് പദ്ധതിയുണ്ടായിരുന്നത്രെ. എന്നാല്‍ കോവിഡ് 19 മഹാമാരി മൂലം അടുത്തവര്‍ഷത്തേക്ക് ഈ പദ്ധ നീട്ടുകയായിരുന്നെന്നും ്അദ്ദേഹം അറിയിച്ചു.
Manchester United announce plan for pre-season tour of India https://t.co/RGR3qVr5Wm
— MANCHESTER UNITED NEWS ⚽️ (@SirAlexStand) July 25, 2020
കഴിഞ്ഞ വര്‍ഷത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഓസ്‌ട്രേലിയ, ഏഷ്യ ഭൂകണ്ഡങ്ങളില്‍ വെച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ അത് ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ക്ലബ് മേധാവികള്‍ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് എല്ലാം തകിടം മറിക്കുകയായിരുന്നു. ഇതോടെ ഈ വര്‍ഷത്തെ പ്രീ സീസണ്‍ ടൂര്‍ മുഴുവനായും ഒഴിവാക്കപ്പെക്കുകയായിരുന്നു.
എന്നാല്‍ അടുത്ത വര്‍ഷങ്ങളിലെ പ്രീ സീസണ്‍ ഇന്ത്യയില്‍ കളിക്കുമെന്ന് എഡ് വുഡ്വാര്‍ഡുമായി അടുത്ത ബന്ധമുള്ള റിച്ചാര്‍ഡ് അര്‍ണോള്‍ഡ് വ്യക്തമാക്കി. പ്രീമിയര്‍ ലീഗിന് മികച്ച ആരാധകവൃന്ദമുള്ള ഇന്ത്യയില്‍ പ്രീ സീസണ്‍ കളിക്കുന്ന ആദ്യത്തെ പ്രീമിയര്‍ ലീഗ് ക്ലബായി മാറാനാണ് യുണൈറ്റഡ് ഒരുങ്ങുന്നതെന്ന് അദ്ദേഹം ശിവനാടാര്‍ ഫൗണ്ടേഷനോട് സംസാരിക്കുമ്പോള്‍ പറഞ്ഞു.
നേരത്തെ മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി ഐഎസ്എല്ലില്‍ ഒരു ക്ലബിനെ തന്നെ സ്വന്തമാക്കിയിരുന്നു. മുംബൈ സിറ്റി എഫ്‌സിയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഉടമസ്ഥരായ സിറ്റി ഗ്രൂപ്പ് വന്‍ തുകമുടക്കി വാങ്ങിച്ചത്. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് ഇന്ത്യയിലേക്ക് കളിക്കാനായി വരുന്നത്.