ആക്കുറസി, വായുവിലുളള വേഗത, ആം ബോളുകള്‍, ജഡേജ പോലും അമ്പരന്ന് പോകും

പ്രണവ് തെക്കേടത്ത്

ആ വെള്ളകുപ്പായമണിഞ്ഞ 6 ഇന്നിങ്സുകളില്‍ 4 തവണ 5 വിക്കറ്റ് നേട്ടം ,അരങ്ങേറിയ സീരീസില്‍ 27 വിക്കറ്റെന്ന ഏതൊരു ബോളറെയും അസൂയപ്പെടുത്തുന്ന പ്രകടനം..

ജഡേജയുടെ അഭാവം എത്ര മനോഹരമായിട്ടാണയാള്‍ നികത്തുന്നത് ..

പിന്‍പോയിന്റ് ആക്കുറസി , ജഡേജയെ പോലും അത്ഭുതപ്പെടുത്തുന്ന വായുവിലുള്ള വേഗത, തിരിയുന്ന പ്രതലത്തില്‍ പിച്ച് ചെയ്തതിന് ശേഷം സ്‌ട്രൈറ്റന്‍ ചെയ്യുന്ന ആ ആം ബോളുകള്‍ ..

മനോഹരമായി പേസില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ …

സ്പിന്നേഴ്സിനെ സഹായിക്കുന്ന പിച്ചില്‍ അയാളെ നേരിടുകയെന്നത് അസാധ്യമെന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങള്‍ …

എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അരങ്ങേറ്റം …

അക്സര്‍ പട്ടേല്‍

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like