ആര്‍സിബിയെ ഉപേക്ഷിക്കാനാകില്ല, അയാള്‍ ബംഗളൂരുവിലേക്ക് തിരിച്ചുവരുന്നു

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും കഴിഞ്ഞ മാസമാണല്ലോ എബി ഡിവില്ലേഴ്‌സ് വിരമിച്ചത്. ഇതോടെ ആര്‍സിബിയുമായുളള ആത്മബന്ധം കൂടിയാണ് ഡിവില്ലേഴ്‌സ് മുറിച്ച് മാറ്റിയത്. ഐപിഎല്‍ കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുളള ഡിവില്ലേഴ്‌സ് ക്രിക്കറ്റില്‍ നി്ന്ന് വിരമിച്ചത് ഐപിഎല്‍ പ്രേമികള്‍ക്ക് വളരെ സങ്കടം ഉണ്ടാക്കിയ വാര്‍ത്ത കൂടിയയാിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകടാരം ദക്ഷിണആഫ്രിക്കന്‍ താരം അര്‍സിബിയിലേക്ക് തന്നെ തിരിച്ചെത്തിയേക്കും എന്നാണ്. കളിക്കാരന്റെ റോളിലല്ല പരിശീലകന്റെ റോളിലാകും ഡിവില്ലേഴ്‌സ് ആര്‍സിബിയിലേക്ക് തിരിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിന്റെ മുഖ്യപരിശീലകന്‍ സഞ്ജയ് ബംഗാര്‍ ആണ് ഇത്തരമൊരു സൂചന നല്‍കുന്നത്.


ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റിനായുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ ബംഗാറുമുണ്ടായിരുന്നു. ഈ കമന്ററിക്കിടെ അടുത്തിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പല താരങ്ങളും ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ പുതിയ റോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നതായി ബംഗാര്‍ പറഞ്ഞു. ഇതിനുതുടര്‍ച്ചയായാണ് ഡിവില്ലിയേഴ്‌സ് ആര്‍സിബി ബാറ്റിങ് പരിശീലകനായി വരുകയാണെങ്കില്‍ അത് കളിക്കാര്‍ക്കും ടീമിനും ഏറെ ഗുണം ചെയ്യുമെന്നും ബംഗാര്‍ പറഞ്ഞു.

ബംഗാറിന്റെ ഈ വാക്കുകള്‍ ബംഗളൂരു ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. എന്ത് വിലകൊടുത്തും ഡിവില്ലേഴ്‌സിനെ ആര്‍സിബിയുടെ ബാറ്റിംഗ് പരിശീലക സ്ഥാനത്തേയ്ക്ക് കൊണ്ട് വരണമെന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന.

 

You Might Also Like