ഡിവില്ലേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം, വംശീയവാദിയായിരുന്നു?

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സിനെതിരെ ആരോപണവുമായി സഹതാരവും മുന്‍ വിക്കറ്റ് കീപ്പറുമായ താമി തസോലേകില്‍. താന്‍ ടീമിലുണ്ടായപ്പോള്‍ ഒരിക്കല്‍ പോലും കീപ്പിംഗ് സ്ഥാനം തനിയ്ക്ക് വിട്ട് നല്‍കാന്‍ ഡിവില്ലേഴ്‌സ് തയ്യാറായിരുന്നില്ലെന്നാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് കീപ്പറായി കൂടി വിലയിരുത്തപ്പെടുന്ന താമി ആരോപിക്കുന്നത്.

‘ഞാന്‍ ടീമിലുളളപ്പോള്‍ കീപ്പിംഗ് സ്ഥാനം അവന്‍ പൂര്‍ണ്ണമായി കൈയ്യടക്കി വെച്ചു. ബൗച്ചര്‍ കീപ്പറായപ്പോല്‍ കീപ്പ് ചെയ്യാന്‍ അവന്‍ ആഗ്രഹിച്ചിരുന്നില്ല. എന്താണ് അവിടെ സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും’ താമി ആരോപിക്കുന്നു.

ഏറ്റവും നിരശാപ്പെടുത്തുന്ന ഒരു കാര്യം അക്കാലത്ത് ഒരു കറുത്തയാളായിരുന്നു ടീമിന്റെ കണ്‍വീനറെന്നും ഈ അനീതിയ്‌ക്കെതിരെ അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും താമി ഓര്‍ക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിലെ കറുത്ത വര്‍ഗക്കാരനായിരുന്നു താമി.

2011-2015 കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച കീപ്പര്‍മാരില്‍ ഒരാളായിരുന്നു താമി. ആ കാലയളവില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അദ്ദേഹത്തിന് കരാറും നല്‍കിയിരുന്നു. എന്നാല്‍ പ്രോട്ടീസിനായി ആ കാലഘട്ടത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിന് പിന്നില്‍ ഡിവില്ലേഴ്‌സിന്റെ ഇടപെടലാണെന്നാണ് താമി ആരോപിക്കുന്നത്.

കരിയറില്‍ ആകെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യയ്‌ക്കെതിരെ 2004ലായിരുന്നു താമിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. താമിയുടെ കരിയറിലെ അവസാന മത്സരവും ആവര്‍ഷം ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഈ മത്സരത്തിലാണ് എബി ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതും. ഈ മത്സരത്തില്‍ മാത്രമാണ് താമിയും എബി ഡിവില്ലേഴ്‌സും ഒരുമിച്ച് കളിച്ചത്.

2004ന് ശേഷം അഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം താമി കാഴ്ച്ചവെച്ചെങ്കിലും പിന്നീടൊരിക്കലും ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ കളിക്കാന്‍ താമിയ്ക്ക് കഴിഞ്ഞില്ല. 2016ല്‍ താമിയെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ആന്റ് കറപ്ഷന്‍ കോഡ് ലംഘിച്ചതിന് വിലക്കുകയും ചെയ്തിരുന്നു.

You Might Also Like