രോഹിത്തും വീരുവും ഓപ്പണര്‍മാര്‍, ധോണി നായകന്‍, സര്‍പ്രൈസ് ടീമിനെ പ്രഖ്യാപിച്ച് ഡിവില്ലേഴ്‌സ്

എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ തിരഞ്ഞെടുത്ത് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരവും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായനുമായ എബി ഡവില്ലേഴ്‌സ്. പ്രമുഖ താരങ്ങളെല്ലാം ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഐപില്‍ ടീമിനെയാണ് ഡിവില്ലേഴ്‌സ് തിരഞ്ഞെടുത്തിരിക്കുന്നത്.

ടീമില്‍ നാല് വിദേശ താരങ്ങളേയും ഏഴ് ഇന്ത്യന്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ കായിക മാധ്യമമായ ക്രിക്കറ്റ് ബസിന് വേണ്ടിയാണ് എക്കാലത്തേയും മികച്ച ടീമിനെ ഡിവില്ലേഴ്‌സ് തിരഞ്ഞെടുത്തത്.

കഴിഞ്ഞ രാത്രി ഐപിഎല്‍ ഇലവന്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു, ഓപ്പണിങില്‍ തുടക്കത്തില്‍ ഡല്‍ഹിയില്‍ എനിക്കൊപ്പം കളിച്ച സെവാഗിനെയാണ് ഞാന്‍ ഉള്‍പ്പെടുത്തിയത്. മറ്റൊരാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് കാഴ്ച്ചവെച്ച രോഹിത് ശര്‍മ്മയാണ്’ ഓപ്പണര്‍മാരെ കുറിച്ച് ഡിവില്ലേഴ്‌സ് പറഞ്ഞത് ഇതാണ്.

മൂന്നം സ്ഥാനത്ത് ആത്മമിത്രവും ബംഗളൂരുവിലെ സഹതാരവുമായി വിരാട് കോഹ്ലിയാണ് ഉള്‍പ്പെടുത്തിയത്. അതെസമയം നാലാം നമ്പറില്‍ തന്നെ കൂടാതെ മറ്റു രണ്ടുപേരെയും ഡിവില്ലിയേഴ്‌സ് നിര്‍ദ്ദേശിച്ചു. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനൊപ്പം ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിനെയാണ് ഡിവില്ലിയേഴ്‌സ് നാലാം നമ്പറില്‍ തനിക്കൊപ്പം നിര്‍ദ്ദേശിച്ചത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയാണ് അഞ്ചാമനായി ഡിവില്ലിയേഴ്‌സ് നിര്‍ദ്ദേശിച്ചത്. ക്യാപ്റ്റനായി എം എസ് ധോണിയെ തിരഞ്ഞെടുത്ത ഡിവില്ലിയേഴ്‌സ് അദ്ദേഹം ആറാമനായിട്ടായിരിക്കും ബാറ്റിങിന് ഇറങ്ങുകയെന്നും വ്യക്തമാക്കി.

ഏഴാം നമ്പറില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയായിരിക്കും. റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, കഗിസോ റബാഡ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍ ‘ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഐ പി എല്ലില്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചിട്ടില്ലാത്ത ബെന്‍ സ്റ്റോക്‌സിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ കാരണവും ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി. ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിങിലെ കഴിവിന്റെ എല്ലാവര്‍ക്കും അറിയാമെന്നും ഒരു പേസര്‍ കൂടിയായതിനാലാണ് സ്റ്റോക്‌സിനെ തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

You Might Also Like