ഡിവില്ലേഴ്‌സിനെ ടീം ഇന്ത്യയില്‍ കളിപ്പിക്കണം, മുറവിളിയുമായി ക്രിക്കറ്റ് ലോകം

Image 3
CricketTeam India

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ ഉറപ്പിച്ചതോടെ എബി ഡിവില്ലേഴ്‌സിനായി വിചിത്ര ആവിശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഡിവില്ലേഴ്‌സിന് ഇന്ത്യന്‍ പൗരത്വം നല്‍കി ടീം ഇന്ത്യയില്‍ കളിപ്പിക്കണമെന്നാണ് ഒരു വിഭാഗം ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ചൂടുളള ചര്‍ച്ചകളാണ് നടക്കുന്നത് എന്നതാണ് ഏറെ രസകരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ മാറ്റി ഡിവില്ലേഴ്‌സിന് അവസരം നല്‍കണമെന്ന് വരെ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

ഐപിഎല്ലില്‍ ഡിവില്ലേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പ്രധാന താരമാണ്. ഇന്ത്യയില്‍ നിരവധി ആരാധകരാണ് ഡിവില്ലേഴ്‌സിന് ഉളളത്. ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്നത് അവര്‍ക്കൊന്നും ഉള്‍കൊള്ളാനായിട്ടില്ല. വിരമിക്കാനുളള തീരുമാനം ഡിവില്ലേഴ്‌സ് പുനപ്പരിശോധിക്കണമെന്ന മുറവിളി ശക്തമാണ്.

2018ലായിരുന്നു കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഡിവില്ലിയേഴ്‌സ് പ്രഖ്യാപിക്കുന്നത്. അടുത്തിടെ ടി20 ടീമിലേക്ക് മടങ്ങി എത്താന്‍ ആഗ്രഹിക്കുന്നെന്ന് എബിഡി തുറന്നു പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് തനിക്കു മടങ്ങിവരാന്‍ ആഗ്രഹമില്ലെന്ന നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പിലൂടെ എബിഡി മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വിരമിക്കലില്‍ താരം ഉറച്ചതോടെ ഉള്‍പ്പെടുത്താതെ വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമുകളെ ബോര്‍ഡ് പ്രഖ്യാപിച്ചു.

https://twitter.com/bishtatul50/status/1394860343130673152?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1394860343130673152%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.southlive.in%2Fsport%2Fcricket%2Fplay-for-india-twitter-goes-berserk-after-ab-de-villiers-confirms-retirement%2F

https://twitter.com/siri2005/status/1394663199929036804?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1394663199929036804%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.southlive.in%2Fsport%2Fcricket%2Fplay-for-india-twitter-goes-berserk-after-ab-de-villiers-confirms-retirement%2F