അവന്‍ ബൗളറുടെ മനസ്സിനെ കൂടിയാണ് ആക്രമിക്കുന്നത്, അവന് തുല്യനായൊരു ബാറ്റ്‌സ്മാന്‍ തല്‍ക്കാലം ക്രിക്കറ്റിലില്ല

സംഗീത് ശേഖര്‍

അറൗണ്ട് ദ വിക്കറ്റ് വന്നു വൈഡ് യോര്‍ക്കറുകള്‍ എറിയുന്ന ആന്ദ്രേ റസ്സലിന്റെ ആദ്യ പന്ത് ഡോട്ട് ആയതിനു ശേഷം ഡിവില്ലിയേഴ്‌സ് ആ ഓവറില്‍ അടിച്ചെടുക്കുന്നത് 16 റണ്‍സാണ്. അടുത്ത പന്ത് ലെങ്ത് ചെറുതായൊന്നു മിസ്സായതും ലോംഗ് ഓണിനു മുകളിലൂടെ പറത്തുന്ന ഡിവില്ലിയേഴ്‌സ് പോയന്റിലൂടെ സ്ലൈസ് ചെയ്‌തൊരു വൈഡ് യോര്‍ക്കര്‍ കൂടെ ബൗണ്ടറിക്ക് പറഞ്ഞയച്ച ശേഷം ഒരു ഹൈ ഫുള്‍ ടോസ് തന്നെ അല്‍പമൊന്നു വിസ്മയിപ്പിച്ചെങ്കിലും അവസാനനിമിഷം പന്തിനെ കീപ്പര്‍ക്കും ഷോര്‍ട്ട് തേഡ് മാനുമിടയിലൂടെ പ്ലെസ് ചെയ്യുന്നതൊരു കാഴ്ചയായിരുന്നു.

റസ്സലിന്റെ സമനില തെറ്റിച്ച കടന്നാക്രമണം എന്ന് പറയാന്‍ കാരണം അവസാന ഓവര്‍ എറിയുന്ന റസ്സല്‍ വെറുമൊരു സാധാരണ ബൗളറെ പോലെ തോന്നിപ്പിച്ചു എന്നത് കൊണ്ടാണ് . ഫുള്‍ പന്തുകളും ഫുള്‍ടോസുകളും മാത്രമെറിഞ്ഞ ആ ഓവറില്‍ പിറന്നത് 21 റണ്‍സാണ് .

ബൗളര്‍ എന്തെറിഞ്ഞാലും ബാറ്റ്‌സ്മാന്‍ അതിര്‍ത്തി കടത്തുമെന്ന ചിന്ത ബൗളറുടെ മനസ്സിലുണ്ടായാല്‍ സംഭവിക്കുന്ന കാര്യമാണ്. എ.ബി ഡിവില്ലിയേഴ്‌സ് ബൗളറുടെ മനസ്സിനെ കൂടെയാണ് കടന്നാക്രമിക്കുന്നതെന്നു പറയാം .

ഡിവില്ലിയേഴ്‌സ് നേരത്തെ പുറത്താകുന്ന പക്ഷം ബാംഗ്ലൂര്‍ ടാര്‍ഗറ്റ് ചെയ്യുന്നത് ഒരുപക്ഷെ 160 -165 എന്ന റേഞ്ചിലുള്ള സ്‌കോര്‍ ആണെങ്കില്‍ അതിനു ഒരുപാടു മുകളിലാണ് അപാര ഫോമിലുള്ള ഡിവില്ലിയേഴ്‌സ് അവരെ കൊണ്ട് ചെന്നെത്തിക്കുന്നത് .മോര്‍ഗന്റെ പദ്ധതികളെ പൂര്‍ണമായും തകിടം മറിച്ച സമീപനം.

പതിഞ്ഞ തുടക്കത്തിന് ശേഷം ബാംഗ്ലൂര്‍ ഇന്നിംഗ്‌സൊരു ഡിവില്ലിയേഴ്‌സ് ഷോ ആയിട്ടാണ് അവസാനിക്കുന്നത് .ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഒരു തകര്‍പ്പന്‍ ഇന്നിംഗ്സിനെ ചെറുതായൊന്നു നിഴലിലൊതുക്കി എന്ന് പറയണമെങ്കില്‍ ബാറ്റ്‌സ്മാന്റെ കാലിബര്‍ ഒന്നാലോചിക്കണം .

താനാഗ്രഹിക്കുന്ന രീതിയില്‍ പന്തെറിയാന്‍ ബൗളറെ നിര്‍ബന്ധിതനാക്കുമ്പോഴും ബൗളറുടെ ഏതു വേരിയേഷനെയും നേരിടാന്‍ എപ്പോഴും സന്നദ്ധനായ ബാറ്റ്‌സ്മാന്‍. ഫോമിലുള്ള ഡിവില്ലിയേഴ്സിന് തുല്യനായൊരു ബാറ്റ്‌സ്മാന്‍ തല്‍ക്കാലം ഈ ഫോര്‍മാറ്റിലില്ല. കൃത്യമായൊരു ഹിറ്റിങ് സോണുള്ള, ചില പര്‍ട്ടിക്കുലര്‍ പന്തുകള്‍ ദൗര്‍ബല്യമായ, അതുമല്ലെങ്കില്‍ ചില പര്‍ട്ടിക്കുലര്‍ ബൗളര്‍മാര്‍ ദൗര്‍ബല്യമായുള്ള ബിഗ് ഹിറ്റര്‍മാര്‍ക്കിടയില്‍ ഒരു കൊളോസസിനെ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ബാറ്റിംഗ് സ്റ്റല്‍വാര്‍ട്ട് .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like