ആ വന്മരം വീണു, അയാള്‍ ക്രിക്കറ്റിന്റെ സര്‍വ്വ രൂപങ്ങളില്‍ നിന്നും വിരമിച്ചു

ദക്ഷിണാഫ്രിക്ക ലോകത്തിന് സംഭവന ചെയ്ത ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സ് ക്രിക്കറ്റിന്റെ സര്‍വ്വ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏതാനും വര്‍ഷം മുമ്പ് വിരമിച്ച താരം ഇനി ഫ്രാഞ്ചസി ക്രിക്കറ്റ് ലീഗുകളിലും കളിയ്ക്കില്ല.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ഡിവില്ലേഴ്‌സ്. ആര്‍സിബിയ്ക്കായി 156 മത്സരങ്ങളില്‍ നിന്ന് 4491 റണ്‍സാണ് താരം നേടിയത്. 2011 മുതല്‍ ആര്‍സിബിയ്ക്കായി കളിച്ച് വരികയായിരുന്നു എബി ഡി വില്ലിയേഴ്‌സ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താകാതെ 133 റണ്‍സ് നേടിയതാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോര്‍.

ട്വിറ്ററിലൂടെയാണ് ഡിവില്ലേഴ്‌സ് ക്രിക്കറ്റ് ലോകത്തെ നടുക്കിയ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതൊരു വളരെ അവിശ്വസനീയമായ യാത്രയാണ് പക്ഷേ എല്ലാ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നാണ് ഡിവില്ലേഴ്‌സ് വിടവാങ്ങള്‍ സന്ദേശത്തില്‍ കുറിച്ചത്.

”വളരെ ഏറെ ആസ്വാദനത്തോടെയും അടങ്ങാത്ത ആവേശത്തോടെയും ഞാന്‍ ഗെയിം ഇത്ര കാലവും കളിച്ചു. ഇപ്പോള്‍ ഈ 37ാം വയസ്സില്‍, ആ ജ്വാല അത്ര തിളക്കമുള്ളതായി കത്തുന്നില്ല. അതാണ് ഞാന്‍ അംഗീകരിക്കേണ്ട യാഥാര്‍ത്ഥ്യം.’ ഡിവില്ലെഴ്‌സ് കുറിച്ചു.

‘ക്രിക്കറ്റ് എന്നോട് വളരെ ഏറെ ദയയാണ് കാണിച്ചത്. ടൈറ്റന്‍സ്, പ്രോട്ടീസ് അതേ അല്ലെങ്കില്‍ ബാംഗ്ലൂര്‍ ടീം അല്ലെങ്കില്‍ ലോകമെമ്പാടും എവിടെ കളിച്ചാലും ഗെയിം എനിക്ക് സങ്കല്‍പ്പിക്കാനാവാത്ത അനുഭവങ്ങളും അവസരങ്ങളും നല്‍കി. ഞാന്‍ എപ്പോഴും എല്ലാവരോടും ഏറെ നന്ദിയുള്ളവനായിരിക്കും. ഈൗ ഒരു മികച്ച അവസരത്തില്‍ എല്ലാ എതിരാളികള്‍ക്ക് , ഓരോ പരിശീലകര്‍ക്കും കൂടാതെ ഓരോ ഫിസിയോയ്ക്കും കൂടാതെ എന്റെ കൂടെ പ്രവര്‍ത്തിച്ച സ്റ്റാഫ് അംഗത്തിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ഞാന്‍ കളിച്ചിടത്തെല്ലാം എനിക്ക് ലഭിച്ച വമ്പന്‍ പിന്തുണയില്‍ ഞാന്‍ എക്കാലവും ഏറെ നന്ദിയുള്ളവനായിരിക്കും’ ഡിവില്ലേഴ്സ് കൂട്ടിച്ചേര്‍ത്തു.

You Might Also Like