ഉറ്റസുഹൃത്തിന്റെ തിരിച്ചുവരവില്‍ ആവേശം അടക്കാനാകാതെ എബിഡി

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലേഴ്‌സ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍ കോഹ്ലിയ്‌ക്കൊപ്പം നീണ്ട വര്‍ഷങ്ങള്‍ കളിച്ച താരമാണ് ഡിവില്ലേഴ്‌സ്. തങ്ങള്‍ക്കിടയിലുളള ആത്മബന്ധം കോഹ്ലി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ഏഷ്യകപ്പില്‍ അഫ്ഗാനെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടി കോഹ്ലി തിരിയെത്തിയപ്പോള്‍ ഏറ്റവും അധികം ഊറ്റം കൊള്ളുന്നതും ആത്മമിത്രം ഡിവില്ലേഴ്‌സ് തന്നെയാണ്. ട്വിറ്ററിലൂടെയാണ് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഡിവില്ലേഴ്‌സ് സന്തോഷം പ്രകടിപ്പിച്ചത്.

‘ഇന്നലെ അവനുമായി സംസാരിച്ചപ്പോള്‍ എന്തൊക്കെയോ സംഭവിക്കുമെന്ന് കരുതിയിരുന്നു, മികച്ച കളിയാണ് പുറത്തെടുത്തത് കൂട്ടുകാര’ ഡിവില്ലേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിയോടുളള ആത്മബന്ധം മനസ്സിലാക്കാന്‍ ഒരു ചിത്രവും ഡിവില്ലേഴ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്‌കൂട്ടറില്‍ ഇരുവരും യാത്രചെയ്യുന്ന മനോഹരമായ ഒരു ചിത്രമാണ് ഡിവില്ലേഴ്‌സ് പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by AB de Villiers (@abdevilliers17)

നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷമാണ് കോഹ്ലി കരിയറില്‍ ഒരു സെഞ്ച്വറി നേടുന്നത്. 2019 ബംഗ്ലാദേശിനെതിരെ ആയിരുന്നു കോഹ്ലിയുടെ അവസാന സെഞ്ച്വറി. പിന്നീട് ബാറ്റിംഗ് ഫോം നഷ്ടപ്പെട്ട് ഉഴറുകയായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരം.

അഫ്ഗാനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. വെറും 61 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും അടക്കം 121 റണ്‍സാണ് പുറത്താകാതെ കോഹ്ലി അടിച്ച് കൂട്ടിയത്. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്ന കോഹ്ലിയുടെ പ്രകടനം.

You Might Also Like