ഇന്ത്യന്‍ ഇതിഹാസം തിരിച്ചുവരുന്നു, ആദ്യം അഭ്യന്തര ക്രിക്കറ്റില്‍ കളിയ്ക്കും, വലിയ വാര്‍ത്ത

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സൂപ്പര്‍ താരം യുവ്‌രാജ് സിംഗ് വിരമിക്കല്‍ തീരുമാനം പിന്‍ വലിച്ച് തിരിച്ചുവരാന്‍ ഒരുങ്ങു്ന്നു. പഞ്ചാബ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് അഭ്യന്തര ക്രിക്കറ്റില്‍ സജീവമാകാന്‍ യുവ് രാജ് ഒരുങ്ങുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പഞ്ചാബിനായി കളിക്കാനാണ് യുവരാജിന്റെ തീരുമാനം. പഞ്ചാബിന്റെ 30 അംഗ സാധ്യത ടീമിലും യുവരാജ് ഇടംപിടിച്ചിട്ടുണ്ട്. താരം പഞ്ചാബ് ടീമിനൊപ്പം പരിശീലനവും ആരംഭിച്ചിട്ടുണ്ട്. പരിശീലന ക്യാമ്പില്‍ യുവരാജ് മികച്ച ഫോമിലാണെന്നാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്.

യുവരാജിന് പുറമെ ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളായ മന്ദീപ് സിംഗ്, അഭിഷേക് ശര്‍മ്മ, സന്ദീപ് ശര്‍മ്മ, ഗുര്‍കീരത് സിംഗ്, ബരീന്ദര്‍ സ്രാന്‍ എന്നിവരളുപ്പെടുന്നതാണ് പഞ്ചാബിന്റെ സാധ്യത ടീം.

അതെസമയം യുവരാജിന് ടൂര്‍ണ്ണന്റില്‍ കളിക്കണമെങ്കില്‍ നിര്‍ണ്ണായക കടമ്പ കടക്കേണ്ടതുണ്ട്. വിരമിക്കല്‍ പ്രഖ്യാപിക്കുകയും ബിസിസിഐയുടെ അനുമതിയില്ലാത്ത നിരവധി ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കുകയും ചെയ്തതിനാല്‍ ബിസിസിഐ കനിഞ്ഞാല്‍ മാത്രമാണ് യുവരാജിന് പഞ്ചാബിനായി ബാറ്റേന്താന്‍ ആകൂ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ട് ലോകകപ്പിലും പങ്കാളിയായ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് യുവരാജ് സിംഗ്. 40 ടെസ്റ്റും 304 ഏകദിനവും 58 ടി20യും ഇന്ത്യയ്ക്കായി കളിച്ചിട്ടുളള താരമാണ് യുവരാജ്.

You Might Also Like