ഫൈനല്‍ നിയന്ത്രിക്കുന്നത് വെറുമൊരു അമ്പയറല്ല, പുപ്പുലിയാണ്!

കെ നന്ദകുമാര്‍ പിള്ള

1992 മാര്‍ച്ചിലെ ഒരു രാത്രി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ പന്തില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റ്‌സ്മാന്റെ ദുര്‍ബലമായ ഷോട്ട് കവറില്‍ റമീസ് രാജയുടെ കൈകളില്‍ എത്തുമ്പോള്‍ പാക്കിസ്ഥാന്‍ കളിക്കാരും ലോകത്തെമ്പാടുമുള്ള പാക്കിസ്ഥാന്‍ ആരാധകരും ആഹ്‌ളാദ ആരവത്തിലായിരുന്നു.

അന്ന് അവസാനമായി പുറത്തായി, നിസ്സഹായതോടെ പവലിയനിലേക്ക് നടന്ന ആ ബാറ്റ്‌സ്മാനില്‍ നിന്ന് ഇന്ന് വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ നിയന്ത്രിക്കുന്ന അമ്പയറിലേക്ക് എത്തുമ്പോള്‍ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്ത് ഒരുപാട് മാറിയിരിക്കുന്നു.

ലെഫ്റ്റ് ആം ഓര്‍ത്തഡോക്ള്‍സ് സ്പിന്‍ ബൗളര്‍ ആയിരുന്നു ഇല്ലിങ്വാര്‍ത്ത്. ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റ്‌സ്മാന്‍ ആയിരുന്ന റേ ഇല്ലിങ്വര്‍ത്തിന്റെ മകനാണ് അദ്ദേഹം.

അന്ന് ഫൈനലില്‍ ജാവേദ് മിയാന്‍ദാദിന്റെ വിക്കറ്റ് നേടിയിരുന്നു. ആകെ കളിച്ചത് 9 ടെസ്റ്റുകളും 25 ഏകദിനങ്ങളും മാത്രം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like