സഞ്ജുവിന് ഇന്ന് വിധിദിനം, ശ്രേയസ് തെറിയ്ക്കും, എല്ലാ കണ്ണും ഫ്‌ളോറിഡയിലേക്ക്
വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക്ാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിയ്ക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ശ്രേയസിന് വേണ്ടുവോളം അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ 0, 10, 24 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോര്‍. സഞ്ജുവാകട്ടെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു.
സഞ്ജു വരുമ്പോള്‍ ബാറ്റിംഗ് പൊസിഷനില്‍ മാറ്റവരാനും സാധ്യതയുണ്ട്. സൂര്യകുമാര്‍ ഫോമിലെത്തി ആത്മവിശ്വാസം വീണ്ടെടുത്ത സാഹചര്യത്തില്‍ മധ്യനിരയില്‍ കളിപ്പിച്ചേക്കും. മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കുമിത്. സഞ്ജു ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യും. ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കണമെങ്കില്‍ സഞ്ജു ഈ മത്സരത്തില്‍ സവിശേഷമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.
ഫ്ളോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നാലാം ടി20 മത്സരം. അഞ്ചില്‍ മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്താനാണ് ശ്രമിക്കുക. മത്സരം അമേരിക്കയിലാണെങ്കിലും സംപ്രേഷണ സമയത്തില്‍ മാറ്റമില്ല. പതിവുപോലെ രാത്രി എട്ടു മണി മുതലാണ് മത്സരം തുടങ്ങുക.