15 ഓവറില്‍ 15 സിക്‌സ്, ടി20 ലോകകപ്പില്‍ ഏത് ബൗളിംഗ് നിരയും ഇവരെ പേടിയ്ക്കും
സംഗീത് ശേഖര്‍
ടെസ്റ്റ് പരമ്പരയില്‍ ഔട്ട് പ്ലേ ചെയ്യപ്പെട്ട ശേഷം വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ ഫേവറിറ്റ് ഫോര്‍മാറ്റിലേക്ക് ഇറങ്ങുകയാണ് .ആദ്യ ടി -20 യില്‍ സൗത്ത് ആഫ്രിക്കയെടുത്ത 160 റണ്‍സ് വെസ്റ്റ് ഇന്‍ഡീസ് ചേസ് ചെയ്തത് അനായാസകരമായിട്ടാണ്.
റബാഡ ,നോര്‍ക്കിയ ,എന്ഗിടി എന്നിവരടങ്ങിയ ലോകോത്തര ബൗളിംഗ് നിരയെ വെസ്റ്റ് ഇന്‍ഡീസിന്റെ പവര്‍ഫുള്‍ ടോപ് ഓര്‍ഡര്‍ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചൊതുക്കി കളഞ്ഞു.
ഏതാണ്ട് ആറ് കൊല്ലത്തിനു ശേഷം ആദ്യമായി ആന്ദ്രേ റസ്സല്‍ ,ബ്രാവോ ,പൊള്ളാര്‍ഡ് ,ഗെയില്‍ എന്നിവര്‍ ഒരുമിച്ചു വെസ്റ്റ് ഇന്‍ഡീസ് ജേഴ്സിയില്‍ അണിനിരന്നപ്പോള്‍ എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് നല്‍കിയ തുടക്കം ഉപയോഗിച്ച് റസ്സലും ഗെയിലും ചേര്‍ന്ന് അനായാസം മത്സരം ഫിനിഷ് ചെയ്തു.
15 ഓവര്‍ മാത്രമെടുത്ത് 160 റണ്‍സ് ചേസ് ചെയ്തത് 15 സിക്‌സറുകളുടെ ബലത്തില്‍. ടി ട്വന്റി ലോകകപ്പില്‍ ഒട്ടുമിക്ക ബൗളിംഗ് നിരകള്‍ക്കും പ്രശ്‌നമാകാന്‍ പോകുന്നൊരു ബാറ്റിംഗ് ലൈനപ്പ്.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍