കുട്ടികാലം മനോഹരമാകിയവര്‍, ആ ഓര്‍മ്മകള്‍ ഒരിക്കള്‍ കൂടി തിരികെ തന്നവര്‍

അജ്മല്‍ നിഷാന്ത്

അപ്പോള്‍ ചേട്ടന്മാര്‍ ഇതിഹാസങ്ങളുടെ കപ്പ് ഇങ്ങു പൊക്കിയിട്ടുണ്ട് കേട്ടോ

ഒരു തലമുറയുടെ തന്നെ വികാരം ആയവര്‍ ഓര്‍മയിലേക് വീണ്ടും വീണ്ടും മനോഹര നിമിഷങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്നു

സച്ചിന്‍, സേവാഗ്, യുവരാജ്, കൈഫ്, പത്താന്‍ സഹോദരങ്ങള്‍, മുനഫ് പട്ടേല്‍, പ്രഗ്യാന്‍ ഓജ

അങ്ങനെ ഒരു കാലത്ത് ഹൃദയത്തില്‍ കൂടു കൂട്ടിയവര്‍ വീണ്ടുമേറെ സന്തോഷിപ്പിക്കുന്നു

കുട്ടികാലം മനോഹരമാകിയവര്‍ക്, ആ ഓര്‍മ്മകള്‍ ഒരിക്കള്‍ കൂടി തിരികെ തന്നവര്‍ക് ഒരുപാട് നന്ദി

കാത്തിരിക്കുന്നു, ഇനിയുമൊരു വരവിനായി

കെഎ സൈഫുദ്ദീന്‍

51 വയസ്സുണ്ട്? അയാള്‍ക്കിപ്പോള്‍.. കുടവയറും തടിയും ഒക്കെ കൂടി.. പണ്ടത്തെ ഫിറ്റ്?നസിന്റെ പരിസരത്തുപോലുമില്ല… ബാറ്റിങ്ങിന്? പഴയ ചടുലതയുമില്ല… ഓട്ടത്തില്‍ കിതപ്പുമുണ്ട്…

എന്നിട്ടും പണ്ടത്തെപ്പോലെ അയാള്‍ക്കെതിരെ എങ്ങനെ ബൗള്‍ ചെയ്യണമെന്ന ആശങ്ക മാത്രം എതിരാളികള്‍ക്ക്? വിട്ടുമാറുന്നില്ല…
ദ വണ്‍ ആന്‍ഡ് ഒള്ളീ ജയസൂര്യ

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

 

You Might Also Like