അവന്‍ പോരാളിയാണ്, അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്, എന്തൊരു നിര്‍ഭാഗ്യം

സംഗീത് ശേഖര്‍

അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് ദുഖകരമാണെങ്കിലും ഇംഗ്ലണ്ടിനെ മത്സരത്തില്‍ നിന്നകറ്റി കൊണ്ടുപോയ മറ്റൊരു ടോപ് ഇന്നിംഗ്‌സ് . വാഷിംഗ്ടണ്‍ സുന്ദര്‍ ബാറ്റ്സ്മാനെന്ന നിലയില്‍ കാണിക്കുന്ന മച്യുരിറ്റി പ്രശംസനീയമാണ് .

പ്രോപ്പര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്റെ സാന്നിധ്യം ക്രീസില്‍ ഉറപ്പ് വരുത്തുന്ന രീതിയിലാണ് വാഷിംഗ്ടണ്‍ ബാറ്റ് ചെയ്യുന്നത്. നിലവാരമുള്ള ഷോര്‍ട്ട് പിച്ച് ഫാസ്റ്റ് ബൗളിംഗ് ഹാന്‍ഡില്‍ ചെയ്യുന്നതില്‍ കാട്ടുന്ന പതര്‍ച്ച ഒഴിവാക്കിയാല്‍ കംപോസ്ഡ് ആയൊരു ബാറ്റ്‌സ്മാന്‍ തന്നെയാണ് വാഷിംഗ്ടണ്‍ .

അലക്ഷ്യമായ ഷോട്ടുകള്‍ ഒഴിവാക്കുന്ന , സ്‌ക്വയര്‍ ഓഫ് ദ വിക്കറ്റ് മികച്ച കട്ട് ഷോട്ടുകള്‍ കളിക്കുന്ന , ഇടതുകയ്യനെ വേറിട്ട് നിര്‍ത്തുന്ന മനോഹരമായ ഡ്രൈവുകള്‍ കൈവശമുള്ള ബാറ്റ്‌സ്മാന്‍ .

ലോവര്‍ ഓര്‍ഡറില്‍ ക്രീസില്‍ സെറ്റാകാന്‍ സമയവും ഓവറുകളും ബാക്കിയില്ലാത്ത ടി ട്വന്റി ഫോര്‍മാറ്റില്‍ കൂടുതല്‍ കളിച്ചത് കൊണ്ടാണ് വാഷിംഗ്ടണ്‍ എന്ന ബാറ്റ്‌സ്മാന്‍ അധികം എക്‌സ്‌പോസ് ചെയ്യപ്പെടാതിരുന്നത് എന്ന വസ്തുത ഉറപ്പിക്കുന്ന രീതിയിലാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ്. ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ തല്‍ക്കാലം സുരക്ഷിത കരങ്ങളിലാണ് എന്നുറപ്പിക്കാം.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

സ്‌കോര്‍ കാര്‍ഡ്

ഇംഗ്ലണ്ട്: 205
ഇന്ത്യ: 365

റിഷഭ് പന്ത്: 101
വാഷിംഗ്ടണ്‍ സുന്ദര്‍: 96*
അക്‌സര്‍ പട്ടേല്‍: 43

You Might Also Like