ആദ്യ സെഞ്ച്വറി ഇങ്ങനെ നഷ്ടപ്പെട്ടാല്‍ നെഞ്ച് തുളഞ്ഞ് പോകും, മൊട്ടേര അവനെ യാത്രയാക്കിയത് യോദ്ദാവിനെ പോലെയാണ്
മുഹമ്മദ് തന്‍സീ
ആദ്യ സെഞ്ചുറി ഏതൊരു ബാറ്റ്‌സ്മാനും സ്വപ്നമാണ്…
ആ സ്വപ്നം കൈവെള്ളയിലൂടെ നഷ്ടമാവുന്ന കാഴ്ച നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നത് ഹൃദയഭേതകമാണ്…
പക്ഷേ വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ പങ്കാളിയോട് അമര്‍ഷം രേഖപ്പെടുത്തിയില്ല…
പകരം തല കുനിച്ച് പവലിയനിലേക്ക് മടങ്ങി..
മുഖത്ത് ഒരു തരം നിര്‍വികാരത തളം കെട്ടി നിന്നിരുന്നു…
മുഴുവന്‍ കാണികളും എഴുന്നേറ്റ് നിന്ന് ഈ വീരയോദ്ധാവിന് standing ovation നല്‍കുന്ന മനോഹരമായ ദൃശ്യത്തിന് മൊട്ടേര സ്റ്റേഡിയം സാക്ഷ്യം വഹിച്ചു…
സുന്ദര്‍ നിങ്ങള്‍ ചെറുപ്പമാണ്…
ഇനിയുമിനിയും ഒരുപാട് മുന്നേറാന്‍ കഴിയുമെന്ന് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ താങ്കള്‍ തെളിയിച്ച് കഴിഞ്ഞിരിക്കുന്നു…
അങ്ങ് ഓസ്‌ട്രേലിയയിലെ innings മാത്രം മതി താങ്കളെ എന്നെന്നും ഓര്‍ത്തിരിക്കാന്‍…
കിട്ടിയ അവസരം നന്നായി മുതലാക്കിയ സ്ഥിതിക്ക് അങ്ങനെ അങ്ങ് ടീമില്‍ നിന്ന് എടുത്തു കളയാന്‍ സെലക്ടേര്‍സിന് സാധിക്കില്ല എന്നത് കൊണ്ട് തന്നെ ഉടനെ സുന്ദറിന്റെ ബാറ്റില്‍ നിന്ന് ആദ്യ സെഞ്ചുറി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു…
ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താനാവട്ടേ
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്