പുലര്‍ച്ചെ വരെ പൊട്ടികരഞ്ഞു, അവഗണിച്ചത് സഹിക്കാനായില്ല, കാണാത്ത കോഹ്ലിയുടെ മുഖം

ആഗ്രഹിച്ച കാര്യത്തിന് സെലക്ഷന്‍ കിട്ടിയില്ലങ്കില്‍ അതിന്റെ ദുഖം എത്രത്തോളമുണ്ടെന്ന് നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. ജീവിതത്തില്‍ എല്ലാവരും അത്തരമൊരു ദുഖത്തിലൂടെ കടന്ന് പോയിട്ടുളളവരായിരിക്കും. അത്തരമൊരു അനുഭവം ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. അനുഷ്‌കയ്ക്കൊപ്പം വിദ്യാര്‍ഥികളുമായി ഓണ്‍ലൈന്‍ വഴി സംസാരിക്കുമ്പോഴായിരുന്നു കോഹ് ലിയുടെ വെളിപ്പെടുത്തല്‍.

ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിന്റെ സങ്കടത്തിലാണ് കുഞ്ഞ് കോഹ്ലി പുലര്‍ വരെ ഇരുന്ന് കരഞ്ഞത്. ഡല്‍ഹി സ്റ്റേറ്റ് ടീമിലേക്കുള്ള തന്റെ ആദ്യ സെലക്ഷനിലായിരുന്നു അതെന്ന് കോഹ്ലി ഓര്‍ക്കുന്നു.

‘ന്ന് പരാജയപ്പെട്ടപ്പോള്‍ രാത്രി വൈകിയും ഞാന്‍ കരയുകയായിരുന്നു.പുലര്‍ച്ചെ മൂന്ന് മണിവരെ ഞാന്‍ അങ്ങനെ കരഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായില്ല എനിക്ക് സെലക്ഷന്‍ കിട്ടിയില്ല എന്നത്’ കോഹ്ലി പറയുന്നു.

‘ഞാന്‍ നന്നായി സ്‌കോര്‍ ചെയ്തിരുന്നു. എല്ലാം വേണ്ടത് പോലെയാണ് ഞാന്‍ ചെയ്തത്. സെലക്ഷന്‍ പ്രോസസിന്റെ എല്ലാ ഘട്ടത്തിലും മികവ് കാണിച്ചിട്ടും എന്നെ സെലക്ട് ചെയ്തില്ല. എന്തുകൊണ്ട് എന്നെ സെലക്ട്റ്റ് ചെയ്തില്ല എന്ന് എന്റെ കോച്ചിനോട് ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. എന്നെ അവഗണിക്കാനുള്ള കാരണം വ്യക്തമല്ലായിരുന്നു’ കോഹ്ലി കൂട്ടിചേര്‍ത്തു.

2006ലാണ് കോഹ്ലി ഡല്‍ഹി ടീമിലേക്ക് എത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ദേശീയ ടീമിലേക്ക് താരമെത്തി.

You Might Also Like