നായകനെന്ന നിലയില്‍ വിരാട് അമ്പരപ്പിച്ച ദിനം, ഹൈദരാബാദിന്റെ നടുവൊടിച്ച തീരുമാനങ്ങള്‍

സന്ദീപ് ദാസ്

പതിനേഴാമത്തെ ഓവര്‍ ഷഹ്ബാസ് അഹമ്മദിന് നല്‍കിയ വിരാട് കോഹ്ലിയുടെ തീരുമാനം ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയായിരുന്നു. ബെയര്‍‌സ്റ്റോ, മനീഷ്, സമദ് എന്നീ വന്മരങ്ങളാണ് ആ ഓവറില്‍ കടപുഴകിയത്.

ഹര്‍ഷല്‍ പട്ടേല്‍ എന്ന താരതമ്യേന അപ്രശസ്തനായ ബോളര്‍ക്ക് വിരാട് കൊടുക്കുന്ന പിന്തുണയും പ്രോത്സാഹനവും പ്രശംസനീയമാണ്. പട്ടേല്‍ ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയാണ്.

വിജയ് ശങ്കറിന്റെ ക്യാച്ച് ഓടി എടുത്തതും വിരാട് തന്നെ. ക്യാച്ച് എടുക്കാന്‍ വിരാട് ഒമ്പതുമീറ്ററാണ് കവര്‍ ചെയ്തത്.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികച്ച ഫീല്‍ഡര്‍മാര്‍ കൃത്യ സ്ഥലങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. വിരാടിലെ നായകനെ അഭിനന്ദിക്കേണ്ട ദിവസം…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like