കോഹ്ലി നേരിടുന്നത് ഗുരുതര പ്രശ്‌നങ്ങള്‍, വീരുവിന് പറ്റിയത് സംഭവിക്കാതിരിക്കട്ടെ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമാനതകളില്ലാത്ത ഫോം ഔട്ടിലൂടെ കടന്ന് പോകുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. കഴിഞ്ഞ രണ്ട് വര്‍ഷമായി കോഹ്ലിയടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ച്വറി പോലും പിറന്നിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയാണ് കോഹ്ലി മൂന്നക്കം കടന്നത്. കോഹ്ലിയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ചര്‍ച്ച ചെയ്യുകയാണിപ്പോള്‍ ക്രിക്കറ്റ് ലോകം.

ഇപ്പോഴിതാ കോഹ്ലിയ്ക്ക് സംഭവിച്ചത് വെറുമൊരു ഫോം ഔട്ടല്ലെന്നും അതിന് പി്ന്നില്‍ ഗുരുതരമായ ചിലമാനങ്ങളുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അന്താരാഷ്ട്ര കരിയറിനിടെ കപില്‍ ദേവിനും വിവിയന്‍ റിച്ചാര്‍ഡ്‌സിനും വീരേന്ദര്‍ സെവാഗിനും രാഹുല്‍ ദ്രാവിഡിനും സംഭവിച്ചത് തന്നെയാണ് കോഹ്ലിയും നേരിടുന്ന പ്രതിസന്ധിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

കണ്ണിന് കാഴ്ച്ചയ്ക്ക് ഗുരുതരമായി എന്തെക്കെയോ സംഭവിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവും കോഹ്ലിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2020 മാര്‍ച്ചില്‍ എബിപി ന്യൂസിന് കൊടുത്ത അഭിമുഖത്തില്‍ ആണ് കപില്‍ ഇക്കാര്യം പറഞ്ഞത്.

പ്രായമേറും തോറും നിങ്ങളുടെ കാഴ്ചശക്തിയില്‍ കുറവ് വരും. 30 വയസിന് ശേഷം മിക്കവര്‍ക്കും ഇത്തരത്തില്‍ അനുഭവപ്പെടും. കോഹ്ലിയ്ക്ക് ടൈമിംഗ് കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ അത് അവന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്‌നമാണ്.’ കപില്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘വലിയ താരങ്ങള്‍ സ്ഥിരമായി ക്ലീന്‍ബൗള്‍ഡാവുകയും എല്‍ബിഡബ്ല്യു ആവുകയും ചെയ്യുകയാണെങ്കില്‍ അത് പരിശീലനത്തിന്റെ കുറവാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും. അത് അവന്റെ കാഴ്ചക്കുറവിന്റെ പ്രശ്‌നമാണ്. ഒരു കാലത്ത് നിങ്ങളുടെ ശക്തിയായിരുന്നത് മറ്റൊരു സമയത്ത് നിങ്ങളുടെ ദൗര്‍ബല്യമായി മാറും. 18-24വരെ നല്ല കാഴ്ചശക്തി വളരെ മികച്ചതായിരിക്കും. അതിന് ശേഷം നിങ്ങള്‍ കണ്ണിന് നിങ്ങള്‍ നല്‍കുന്ന പരിചരണത്തെ ആശ്രയിച്ചാവും കാര്യങ്ങള്‍.’ കപില്‍ ഓര്‍മിപ്പിക്കുന്നു.

വീരേന്ദ്ര സെവാഗ് കരിയറിന്റെ അവസാന കാലത്ത് കളിച്ചത് കണ്ണട ധരിച്ച് കൊണ്ടായിരുന്നു. കോഹ്ലിയ്ക്കും ഇതാണോ സംഭവിക്കുന്നതെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

You Might Also Like