ഇനി ലോകകപ്പ് ആവേശം, സന്നാഹത്തിന് ഇന്ത്യയിറങ്ങുന്നു, എതിരാളികള്‍ ചെറുമീനല്ല

ട്വന്റി20 ലോകകപ്പിന് ഇന്ന് ഔദ്യോഗികമായി തുടക്കം. പ്രമുഖര്‍ മത്സരിക്കുന്ന സൂപ്പര്‍ 12ലേക്ക് കടക്കുന്നതിനുള്ള യോഗ്യതാ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യമായി ലോകകപ്പ് കളിക്കുന്ന പാപുവ ന്യൂഗിനിയയും ആതിഥേയരായ ഒമാനും ആണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മത്സരം.

ഇന്നത്തെ രണ്ടാമത്തെ കളിയില്‍ സ്‌കോട്ട്ലാന്‍ഡിനെ കരുത്തരായ ബംഗ്ലാദേശ് നേരിടും. ഇന്നത്തെ രണ്ട് യോഗ്യതാ മത്സരവും ഒമാനിലാണ്.

ഒക്ടോബര്‍ 23നാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 23ന് സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. അന്ന് 7.30ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളാണ് ഒക്ടോബര്‍ 24ലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. ഒക്ടോബര്‍ 24ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും.

ലോകകപ്പിന് മുമ്പ് ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഒക്ടോബര്‍ 18ന് ഇംഗ്ലണ്ടിന് എതിരാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. രണ്ടാമത്തെ സന്നാഹ മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടുക. ഒക്ടോബര്‍ 20നാണ് ആ മത്സരം.

You Might Also Like