‘അങ്ങനെ സിക്‌സ് നേടണമെന്നത് എന്റെ സ്വപ്‌നമായിരുന്നു, ലോകകത്തെ ഏറ്റവും മികച്ച പേസറിനെതിരെ അത് സാധിച്ചു’

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തില്‍ പഞ്ചാബ് കിംഗ് തോറ്റെങ്കിലും ഹീറോ ആയത് പഞ്ചാബ് യുവതാരം അശുതോഷ് ശര്‍മ്മയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂര്യകുമാര്‍ യാദവാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. സൂര്യ മത്സരത്തില്‍ 53 പന്തുകളില്‍ 78 റണ്‍സ് നേടി മുംബൈയെ വമ്പന്‍ സ്‌കോറില്‍ എത്തിച്ചു. മത്സരത്തില്‍ 20 ഓവറുകളില്‍ 192 റണ്‍സാണ് മുംബൈ നേടിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് തുടക്കത്തില്‍ തന്നെ പതറി. എന്നാല്‍ മധ്യനിരയില്‍ ആഷതോഷ് ശര്‍മയുടെ വെടിക്കെട്ട് പഞ്ചാബിന് വലിയ പ്രതീക്ഷ നല്‍കി. 28 പന്തുകളില്‍ 61 റണ്‍സ് നേടിയ ആഷുടോഷ് പഞ്ചാബിനെ വിജയത്തില്‍ എത്തിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ മുംബൈ അവസാന നിമിഷം കിടിലന്‍ ബോളിംഗ് മികവ് പുലര്‍ത്തിയതോടെ പഞ്ചാബ് 183 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഭുംറയ്‌ക്കെതിരെ ഒരു അവിശ്വസനീയ സിക്‌സ് നേടാനും അഷുതോഷിനായി. സീസണില്‍ ഫോമിന്റെ പീക്കില്‍ നില്‍ക്കുന്ന ഭുംറക്ക് എതിരെ നല്ല രീതിയില്‍ കണക്ട് ചെയ്തു ബൗണ്ടറി കടത്തുക എന്നത് ഒരു വിധം ബാറ്റേഴ്‌സിന് ഇപ്പോഴും അപ്രാപ്യമാണ്. അവിടെയാണ് ഫ്രീഹിറ്റാണേല്‍ പോലും ബൗളറുടെ മെന്റാലിറ്റിക്ക് ഡാമേജ് വരുത്തുന്ന വിധത്തിലൊരു സ്വീപ് ഷോട്ട് കളിച്ച് അശുതോഷ് തകര്‍പ്പന്‍ സിക്‌സ് നേടിയത്. മത്സരശേഷം ഈ ഷോട്ടിനെ കുറിച്ച് അശുതോഷ് വാചാലനായി.

‘പേസ് ബൗളര്‍മാക്കെതിരെ സ്വീപ് ഷോട്ടിലൂടെ സിക്‌സ് നേടുക എന്നൊരു സ്വപ്‌നം എനിക്കുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ക്കെതിരെ തന്നെ എനിക്കത് സാധിച്ചു. അതിനാല്‍ ഞാന്‍ സന്തോഷവാനാണ്’ അശുതോഷ് പറഞ്ഞു.

You Might Also Like