ക്യാപ്റ്റന്‍ ബാബറിന് ഏറ്റവും കരുത്തുറ്റ ടീം, വമ്പന്‍മാരെല്ലാം കളത്തില്‍, പാക് ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Image 3
CricketCricket News

ടി20 ലോകകപ്പിനുളള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട്- നെതര്‍ലന്‍ഡ് ടി20 ടീമുകള്‍ക്കെതിരായ പരമ്പരയില്‍ ഈ ടീം കളിക്കും. മെയ് 22ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് ശേഷം 18 അംഗ ടീം 15 ആയി ചുരുക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ബാബര്‍ അസം ആണ് പാക് ടീമിനെ നയിക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കിയ ഹാരിസ് റൗഫ് പാകിസ്ഥാന്‍ ടീമില്‍ തിരിച്ചെത്തി. കൂടാതെ വിരമിക്കല്‍ പിന്‍വലിച്ച മുഹമ്മദ് ആമിറും പാക് ലോകകപ്പ് ടീമിലുണ്ട്. ഷെഹീന്‍ ഷാ അഫ്രീദിയാണ് പാക് പേസിംഗ് നിര നയിക്കുന്നത്. നസീം ഷായും ടീമിലുണ്ട്.

ബാബറിനെ കൂടാതെ അബ്രാര്‍, അസം ഖാന്‍, ഫഖര്‍ സമാന്‍, ഇഫ്തിക്കാര്‍ അഹമ്മദ്, മുഹമ്മദ് റിസ് വാന്‍ ഇമാദ് വസീം തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്. ഷാദാബ് ഖാനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ഈ വര്‍ഷം ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് വേദി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിരുന്നു.

പാക് ടീം.

Babar Azam (Capt), Muhammad Rizwan, Saim Ayub, Fakhar Zaman, Iftikhar Ahmed, Azam Khan, Irfan Khan Niazi, Usman Khan, Shadab Khan, Imad Wasim, Usama Mir, Abrar Ahmed, Muhammad Amir, Shaheen Shah Afridi, Haris Rauf, Naseem Shah, Abbas Afridi and Aamir Jamal.