സൂപ്പര്‍ താരം തിരിച്ചെത്തി, അവസാന ടെസ്റ്റുകള്‍ക്കുളള ടീം ഇന്ത്യയെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കൊഹ്‌ലി നയിക്കുന്ന ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. പേസര്‍ ഷാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കിയപ്പോള്‍ പകരം ഉമേശ് യാദവിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു.

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യടെസ്റ്റില്‍ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കുമായിരുന്നു വിജയം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാനായി ഇരുടീമകള്‍ക്കും വിജയം അനിവാര്യമായിരിക്കുന്നതിനാല്‍ മത്സരം നിര്‍ണ്ണായകമാണ്.

മൂന്നാം ടെസ്റ്റ് മത്സരം ഫെബ്രുവരി 24നാരംഭിക്കും. കഴിഞ്ഞ രണ്ട് ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായി അഹമ്മദാബാദിലാണ് അവസാന രണ്ട് ടെസ്റ്റ് മത്സരവും നടക്കുക.

ഇന്ത്യന്‍ ടീം:

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍) വൃദ്ധിമാന്‍ സാഹ ( വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് ഉമേശ് യാദവ്

നെറ്റ് ബൗളര്‍മാരായി അങ്കിത് രജ്പൂത്, ആവേശ്ഖാന്‍, സന്ദീപ് വാര്യര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍ എന്നിവരും പകരം കളിക്കാരായി കെഎസ് ഭരത്, രാഹുല്‍ ചഹാറിനെയും ഉള്‍പ്പെടുത്തി.

You Might Also Like