രോഹിത്ത് ചെയ്തത് വലിയ തെറ്റ്, ആ ഉത്തരവാദിത്തം നിറവേറ്റിയിരുന്നെങ്കില്‍

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

രണ്ടാം ദിനം അവസാനമുള്ള പൂജാരയുടെയും രഹാനെയുടെയും അപ്പ്രോച്ച് ശെരി വെക്കുന്നതായിരുന്നു രോഹിത്തിന്റെ ഇന്നത്തെ പുറത്താകല്‍ .. കളി അവസാനിക്കുമ്പോള്‍ രോഹിത് പുറത്താകാതെ ഉണ്ടായിരുന്നെങ്കില്‍ അത് ടീമിന് നല്‍കുമായിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു ..

ഒരു ദിവസത്തിന്റെ അവസാനം 90-1 എന്ന സ്‌കോറിന് 98-2 എന്നതിനേക്കാള്‍ ഒരു സൈക്കോളജിക്കല്‍ അഡ്വാന്റ്റേജ് ഉണ്ട് ..

ഒഴിവാക്കാമായിരുന്ന ഒരു ഷോട്ടില്‍ കൂടെ രോഹിത് കളഞ്ഞത് ആ അഡ്വാന്റേജും ഇന്ത്യയുടെ സാധ്യതയുടെ വലിയൊരു ശതമാനവും ആണ് .. പ്രത്യേകിച്ച് ജഡേജയുടെ അഭാവത്തിലും പന്ത് ഫിറ്റ് അല്ലാതെയും ഇരിക്കുന്ന സാഹചര്യത്തില്‍ ..

ഒരു വര്‍ഷത്തിന് ശേഷം കളിക്കുന്നത് കൊണ്ട് മികച്ച പ്രകടനം ആയിരുന്നെന്നു പറയുമ്പോഴും ടീമിലെ സൂപ്പര്‍സ്റ്റാറും സീനിയര്‍ പ്ലെയറും എന്ന നിലയില്‍ സ്റ്റാര്‍ട്ട് കണ്‍വെര്‍ട്ട് ചെയ്യാതിരുന്നത് വലിയ തെറ്റ് തന്നെയാണ് .. പ്രത്യേകിച്ചും ഇത്തരം പിച്ചില്‍ സെറ്റ് ആയതിനു ശേഷം നിരുപദ്രവകരമായ പന്തില്‍ പുറത്താവുന്നത് ..

രോഹിത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നതും ഇത്തരം കാമിയോകളെക്കാള്‍ ഉപരി കളിയുടെ റിസള്‍ട്ടില്‍ മാറ്റം വരുത്താന്‍ കഴിയുന്ന തരത്തില്‍ ഉള്ള കോണ്ട്രിബൂഷന്‍സ് ആണ്..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like