ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സിംഹാസനം നഷ്ടമായി, ഇനി ഓസീസ് ലോകം ഭരിക്കും

Image 3
CricketTeam India

ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗ്. ഇന്ത്യയെ പിന്തളളി ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്കാണ് നിലംപതിച്ചത്.

ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഒക്ടോബര്‍ 2016 മുതല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. ഓസ്‌ട്രേലിയയ്ക്ക് 116 പോയിന്റും ന്യൂസിലാണ്ട് 115 പോയിന്റും ഇന്ത്യയ്ക്ക് 114 പോയിന്റുമാണുള്ളത്.

അതെസമയം ഏകദിന റാങ്കിംഗില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 127 പോയന്റാണ് ഇംഗ്ലണ്ടിനുളളത്. ഇന്ത്യ 119 പോയന്റാണ് സ്വന്തമാക്കിയത്. 116 പോയന്റുമായി ന്യൂസിലന്‍ഡാണ് മൂന്നാം സ്ഥാനത്ത്.

ടി20യില്‍ പാക്കിസ്ഥാനെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയ(278), ഇംഗ്ലണ്ട്(268), ഇന്ത്യ(266) എന്നിവരാണ് പോയിന്റ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍. 260 പോയിന്റുമായി പാക്കിസ്ഥാന്‍ നാലാം സ്ഥാനത്താണ്.