നാടകീയതകള്‍ക്ക് പര്യവസാനം, സസ്‌പെന്‍സിനൊടുവില്‍ ടീമിനെ പ്രഖ്യാപിച്ച് ലങ്ക

ഏറെ നാടകീയതകള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. 20 അംഗ ടീമിനെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൈകിയ വേളയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ക്രിക്കറ്റ് ടീമുകളെല്ലാം നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടൂര്‍ണമെന്റിന് ഒരാഴ്ച്ച മാത്രം അവശേഷിക്കെയാണ് ലങ്കയുടെ ടീം പ്രഖ്യാപനം.

ഷകന തന്നെയാണ് ശ്രീലങ്കയുടെ നായകന്‍. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് ടീം പ്രഖ്യാപനത്തിലും നിഴലിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ടീമിനെ തെരഞ്ഞെടുത്ത് കായിക മന്ത്രാലയത്തിന്റെ അനുമതിക്ക് അയച്ചുവെങ്കിലും ടീം തെരഞ്ഞെടുപ്പ് വൈകിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം ഇത് തള്ളുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ശ്രീലങ്കയുടെ പങ്കാളിത്തം പോലും അനിശ്ചിതത്വത്തിലായി.

ഓഗസ്റ്റ് എട്ടിനായിരുന്നു ടീം ലിസ്റ്റ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് സമര്‍പ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് നീട്ടി നല്‍കണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു. ശ്രീലങ്ക വേദിയാവേണ്ട ഏഷ്യാ കപ്പാണ് രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മൂലം യുഎഇയിലേക്ക് മാറ്റിയത്.

27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന ഗ്രൂപ്പിലാണ് ശ്രീലങ്ക. ആദ്യ മത്സരത്തില്‍ അഫ്ഗാനെയാണ് ശ്രീലങ്ക നേരിടുന്നത്.

ഏഷ്യാ കപ്പിനുള്ള ശ്രീലങ്കന്‍ ടീം: Dasun Shanaka (Capt), Dhanushka Gunathilaka, Pathum Nissanka, Kusal Mendis (WK), Charith Asalanka (VC), Bhanuka Rajapaksha (WK), Ashen Bandara, Dhananjaya de Silva, Wanidu Hasaranga, Mahesh Theekshana, Jeffery Vandersay, Praveen Jayawickrenna, Dushmantha Chameera, Binura Fernando, Chamika Karunaratne, Dilshan Madushanka, Matheesha Pathirana, Dinesh Chandhimal (WK), Nuwanindu Fernando, Kasun Rajitha

 

You Might Also Like