അവനെ കൃത്യസമയത്ത് ഉപയോഗിച്ചിരുന്നെങ്കില്‍, ക്‌ളീന്‍ ഹിറ്ററാണ് ആ പയ്യന്‍

സംഗീത് ശേഖര്‍

12 ഓവര്‍ 100 റണ്‍സ് .. ടാര്‍ഗറ്റ് 48 പന്തില്‍ 88 റണ്‍സ് . ഹൈദരാബാദിന് റണ്‍ ചെസ് ഈസി ആകുമായിരുന്നു എന്നല്ല ,ബട്ട് മനീഷ് പാണ്ഡെ റോള്‍ അവിടെ അവസാനിക്കേണ്ടതാണ് എന്ന് മാത്രമല്ല ആദ്യ പന്ത് മുതല്‍ പോസിറ്റിവ് ആയി ബാറ്റ് ചെയ്യാന്‍ കെല്പുള്ള രണ്ടു ബാറ്റ്സ്മാന്‍മാരുടെ സാന്നിധ്യം വേണ്ട സമയത്ത് വിജയ് ശങ്കര്‍ മനീഷ് പാണ്ഡ്യയോടൊപ്പം ക്രീസിലുള്ളത് ഒട്ടും ഗുണം ചെയ്യില്ല .

മറ്റൊരു ദിവസം ഒരുപക്ഷെ മനീഷ് ഒരു റണ്‍ ചെസ് മാനേജ് ചെയ്‌തേക്കാം ,പക്ഷെ 48 പന്തില്‍ 88 റണ്‍സ് വേണ്ട സമയത്ത് ഒരു ഡീസന്റ് ഇന്നിംഗ്‌സ് അല്ല വേണ്ടത് .

ആദ്യ പന്ത് മുതല്‍ ബിഗ് ഹിറ്റുകള്‍ക്ക് കെല്പുള്ള അബ്ദുല്‍ സമദ് ,പിന്നെ കഴിഞ്ഞ കുറെ സീസണുകളിലായി ഹൈദരാബാദ് പ്രോപ്പറായി ഉപയോഗിക്കാത്ത ലോവര്‍ ഓര്‍ഡര്‍ ഹിറ്റര്‍ റാഷിദ് ഖാന്‍ എന്നിവരുടെ സാന്നിധ്യം വേണ്ടിടത്താണ് സെന്‍സിബിള്‍ ഇന്നിംഗ്‌സുകള്‍ വരുന്നത് .

വേണ്ട സമയത്ത് കൃത്യമായി ഉപയോഗിച്ചാല്‍ അബ്ദുല്‍ സമദിനെ പോലൊരു മാച്ച് വിന്നറെ വേറെ കണ്ടെടുക്കാന്‍ കഴിയില്ല .ക്‌ളീന്‍ ഹിറ്ററാണ് പയ്യന്‍ .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like