നരേനെ ഒറ്റക്കടിച്ച പവല്‍, ആ കളി രാജസ്ഥാന്‍ കൊത്തിയതിങ്ങനെ

പ്രസാദ്ധ് എന്‍ ഗോവിന്ദന്‍

നരേനെ ഒറ്റക്കടിച്ച പവല്‍…

കൊല്‍ക്കത്ത കളിപിടിക്കാം എന്ന് വിചാരിച്ച 17ാം ഓവറില്‍ ബട്‌ലര്‍ക്ക് പകരം പവല്‍ നിന്നതായിരുന്നു ഇന്നത്തെ കളിയുടെ ശരിക്കുള്ള ടേണിംഗ് പോയന്റ്. കാരണം ബോള്‍ കണക്റ്റ് ചെയ്തു നില്‍ക്കുന്ന ബട്ട്ലറുടെ മുന്നില്‍ പേസ് ആരെറിയുന്നു എന്നത് ഒരു വിഷയമേ അല്ല.

പക്ഷെ നരേന്‍ ബട്‌ലര്‍ക്ക് ഒരു വെല്ലുവിളി ആയേനെ, റിക്വേഴ്ഡ് റേറ്റ് നോക്കി എല്ലാ ബോളും അടിക്കേണ്ട അവസ്ഥയില്‍ ഒരു മിസ് ഹിറ്റ് ഉണ്ടാകാനും, ഔട്ട് ആകാനുമുള്ള ഉള്ള ചാന്‍സ്.

സത്യത്തില്‍ കൊല്‍ക്കത്ത ക്യാമ്പും അത് പ്രതീക്ഷിച്ചാണ് ഇരുന്നത്.

പക്ഷെ ആ ഓവര്‍ ബട്ട്ലറെ മാറ്റി നിര്‍ത്തി പവല്‍ തീരുമാനമാക്കിയതോടെയാണ് കളി കൊല്‍ക്കത്തയില്‍ നിന്നും പോയത്.

 

You Might Also Like