ഹര്‍ഷിക് റാണയെ സസ്‌പെന്റ് ചെയ്ത് ഐപിഎല്‍ സംഘാകര്‍, കൂറ്റന്‍ പിഴശിക്ഷ

Image 3
CricketCricket News

കൊല്‍ക്കത്ത യുവ പേസര്‍ ഹര്‍ഷിത് റാണയ്‌ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ പ്രഖ്യാപിച്ച് ഐപിഎല്‍ സംഘാടകര്‍. ഒരു മത്സരത്തില്‍ നിന്ന് വിലക്കിയതിന് പിന്നാലെ 100 ശതമാനം മാച്ച് ഫീസും ഹര്‍ഷിത് റാണ പിഴയായി ഒടുക്കണം.

ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം റാണ ലെവല്‍ 1 കുറ്റം ചെയ്തു. കുറ്റം സമ്മതിക്കുകയും മാച്ച് റഫറിയുടെ അനുമതി ഇക്കാര്യത്തില്‍ ലഭിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനങ്ങള്‍ക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും നിര്‍ബന്ധവുമാണ്’ ഐപിഎല്‍ സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഹാര്‍ഷിത് റാണ വീണ്ടും വിവാദ ഫ്‌ലൈയിംഗ് കിസ്സിന് ശ്രമിച്ചത്. എന്നാല്‍ സംഭവം വിവാദമാകുമെന്ന്് കണ്ട് പെട്ടെന്ന് റാണ ഈ ആഘോഷത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഡല്‍ഹി താരം അഭിഷേക് പോറലിനെ പുറത്താക്കിയ ശേഷമാണ്് വിവാദ ആഘോഷ പ്രകടനത്തിന് റാണ മുതിര്‍ന്നത്.

https://twitter.com/SinhaVince29999/status/1784960014232199222?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1784960014232199222%7Ctwgr%5E90c546f6f7fc09949601bba90f97bd913011806e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fcricket%2F2024%2F04%2F30%2Ftwitter-abuzz-as-harshit-rana-avoids-to-blow-a-kiss-despite-an-aggressive-send-off

ഡല്‍ഹി ഇന്നിംഗ്‌സിന്റെ ഏഴാം ഓവറില്‍ സ്റ്റമ്പ് ലക്ഷ്യമാക്കിയിലുള്ള ഒരു ഗുഡ് ലെങ്ത് ഡെലിവറിക്കാണ് ഹര്‍ഷിത് ശ്രമിച്ചത്. ഈ പന്തില്‍ ഒരു സ്‌കൂപ്പിന് ശ്രമിച്ച പോറലിന്റെ സ്റ്റമ്പ് തെറിക്കുകയായിരുന്നു. പിന്നാലെ മടങ്ങുവാന്‍ ആവശ്യപ്പെട്ടുള്ള ആംഗ്യങ്ങള്‍ ഹര്‍ഷിതിന്റെ ഭാഗത്തുനിന്നുണ്ടായി. പിന്നാലെ ഫ്‌ലൈയിംഗ് കിസ്സിന് ശ്രമിച്ചെങ്കിലും പിഴയെക്കുറിച്ചോര്‍ത്ത് പിന്മാറിയെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ ഈ പിന്മാറ്റം ഹാര്‍ഷിതിനെ രക്ഷിച്ചില്ല

മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് ഹര്‍ഷിത് ഫ്‌ലൈയിം?ഗ് കിസ്സ് നടത്തിയത്. മായങ്ക് അഗര്‍വാളിനെതിരെ നടത്തിയ വിവാദ ഫ്‌ലൈയിംഗ് കിസ്സില്‍ മാച്ച് ഫീയുടെ 60 ശതമാനമായിരുന്നു പിഴ. മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഷിത് രണ്ട് വിക്കറ്റുകളും വീഴ്ത്തി.