എന്തൊരു പക്ഷപാതിത്വം,നാണംകെട്ടവന്‍മാര്‍ അങ്ങനെയേ ചെയ്യൂ, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

Image 3
CricketTeam India

വിസ്ഡന്‍ പുരസ്‌കാരത്തില്‍ നിന്ന് രോഹിത്ത് ശര്‍മ്മയെ തഴയഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസമായ സുനില്‍ ഗവാസ്‌ക്കര്‍. വസ്തുനിഷ്ഠമല്ലാത്ത വിസ്ഡന്‍ പുരസ്‌കാരത്തില്‍നിന്ന് തഴയപ്പെട്ടതിന്റെ പേരില്‍ രോഹിത് ശര്‍മയ്ക്ക് ഉറക്കമൊന്നും നഷ്ടമാകാന്‍ പോകുന്നില്ലെന്ന് ഗാവസ്‌കര്‍ പരിഹസിച്ചു.

ഡെയ്ലി മിഡ്‌ഡേയിലെ തന്റെ കോളത്തിലാണ് ഗവാസ്‌ക്കര്‍ ഇക്കാര്യം എഴുതുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണനും വിസ്ഡന്‍ പുരസ്‌കാരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

‘ ഏറ്റവും മികച്ചയാള്‍ക്കു പകരം രണ്ടാമത്തെയാളെയോ താരതമ്യേന മോശം പ്രകടനമോ ആണ് വിസ്ഡന്‍ അംഗീകരിക്കുകയെന്ന് ഇതാ ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുന്നു. താരങ്ങള്‍ ആയിരക്കണക്കിന് റണ്‍സോ നൂറുകണക്കിന് വിക്കറ്റോ നേടിയാലും അത് ഇംഗ്ലണ്ട് മണ്ണില്‍വച്ചല്ലെങ്കില്‍ വിഡ്‌സന്റെ മികച്ച അഞ്ചു താരങ്ങളില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കരുത്. ഇതാണ് വസ്തുതയെന്നിരിക്കെ ആ പുരസ്‌കാരത്തിനും മാസികയ്ക്കും എന്തിനാണ് നമ്മള്‍ ഇത്ര പ്രാധാന്യം നല്‍കുന്നത്? അത് ഇംഗ്ലണ്ടുകാര്‍ക്കു വേണ്ടി മാത്രമുള്ളതാണ്’ ഗാവസ്‌കര്‍ പറയുന്നു.

‘ആ പട്ടികയില്‍നിന്ന് പേരു വെട്ടിയതിന്റെ പേരില്‍ രോഹിത് ശര്‍മയ്ക്ക് ഉറക്കം നഷ്ടപ്പെടാനൊന്നും പോകുന്നില്ല. രാജ്യത്തിനായി പരമാവധി മത്സരങ്ങള്‍ ജയിക്കുക മാത്രമാണ് രോഹിത്തിന്റെയും ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളുടെയും ലക്ഷ്യം. കളത്തില്‍ സ്വന്തമാക്കുന്ന നേട്ടങ്ങള്‍ക്ക് കൂട്ടുകാരുടെ തലോടലും സ്‌നേഹവും അവര്‍ക്ക് അവിടെത്തന്നെ കിട്ടുന്നുണ്ട്. ഒരു ക്രിക്കറ്റ് താരം പ്രതീക്ഷിക്കുന്ന അഭിനന്ദനം അതു മാത്രമാണ്. അതുകൊണ്ട് വിസ്ഡന്റെ പട്ടികയില്‍ ഇല്ലാതെ പോയതുകൊണ്ട് രോഹിത് അസ്വസ്ഥനാണ് എന്ന് തെറ്റിദ്ധരിക്കരുത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി തന്റെ പരമാവധി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുമതി’ ഗാവസ്‌കര്‍ കുറിച്ചു.