ഗോൾകീപ്പറുടെ ഭീമാബദ്ധം; ക്രൊയേഷ്യക്കെതിരെ സെൽഫ് ഗോളടിച്ച് സ്‌പെയിൻ

ക്രൊയേഷ്യക്കെതിരായ യൂറോ പ്രീ ക്വാർട്ടർ മത്സരത്തിൽ അനാവശ്യ സെല്ഫ് ഗോൾ വഴങ്ങി സ്പാനിഷ് ടീം. തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ സ്‌പെയിൻ ഒന്നാം പകുതിയിൽ ഗോൾ കീപ്പർ ഉനായ് സിമന്റെ മണ്ടത്തരത്തിന്റെ ഫലമായാണ് ഗോൾ വഴങ്ങിയത്.

കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 20ആം മിനിറ്റിൽ മധ്യനിരതാരം പെഡ്രി നൽകിയ ലോങ്ങ് ബാക്ക് പാസ് അലക്ഷ്യമായി കൺട്രോൾ ചെയ്യാൻ നോക്കിയ സ്പാനിഷ് ഗോൾ കീപ്പർക്ക് അമ്പേ പിഴച്ചു. പന്ത് ഗോൾ കീപ്പറുടെ കാലിൽ തട്ടി സ്വന്തംവലയിലേക്ക്.

വീഡിയോ കാണാം

സ്‌കൂൾ കുട്ടികൾക്ക് പോലും പറ്റാത്ത അബദ്ധത്തിൽ കളിയുടെ ഗതിക്ക് വിപരീതമായി ഗോൾ പിറന്നതോടെ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചു. ഒന്നു രണ്ട് മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും സ്പെയിൻ പതിയെ ആഘാതത്തിൽ നിന്നും മുക്തരായി.

37 ആം മിനിറ്റിൽ പാബ്ലോ സെർബിയയിലൂടെ സ്‌പെയിൻ മത്സരത്തിലേക്ക് തിരിച്ചുവന്നു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിടയിൽ ഒന്നിലധികം തവണ സ്പാനിഷ് താരങ്ങളുടെ ഷോട്ടുകൾ ക്രൊയേഷ്യൻ ഗോൾ കീപ്പർ തടഞ്ഞിട്ടു. എന്നാൽ പന്ത് കാലിൽ കിട്ടിയ സെർബിയ ക്ലിനിക്കൽ ഫിനിഷിലൂടെ പന്ത് വലയിയലെത്തിച്ചു. 2012ന് ശേഷം ആദ്യമായാണ് സ്‌പെയിൻ ഒരു മേജർ ടൂർണമെന്റിന്റെ നോക്ക്ഔട്ട് റൗണ്ടിൽ ഗോൾ നേടുന്നത്.

You Might Also Like