സർപ്രൈസ് ഒന്നുമില്ല; ആ മാന്ത്രിക ഗോൾ തന്നെ ‘ഗോൾ ഓഫ് ദി ടൂർണമെന്റ്’

സ്‌കോട്ട്ലാൻഡിനെതിരെ ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്ക് നേടിയ ഗോൾ യൂറോകപ്പിലെ ഗോൾ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുത്തു. എട്ടുലക്ഷത്തിന് മുകളിൽ വോട്ട് നേടിയാണ് ഷിക്കിന്റെ ഗോൾ ഈ നേട്ടം കൈവരിച്ചത്.

ഒട്ടും അപകടകരമല്ലാത്ത ഒരു ബിൽഡ് അപ്പിനിടെ സ്‌കോട്ടിഷ് ഗോൾ കീപ്പർ ഔട്ട് ഓഫ് പൊസിഷനിൽ നിക്കുന്നത് ശ്രദ്ധയിൽപെട്ട ഷിക്ക് സെന്റർ ലൈനിന് തൊട്ടുമുന്നിൽ നിന്നും നിറയൊഴിക്കുകയായിരുന്നു. വളഞ്ഞുപുളഞ്ഞു ബാറിൽ തൊട്ടുരുമ്മി പന്ത് വലയിൽ കയറിയപ്പോൾ ഗോൾ കീപ്പർ കാഴ്ചക്കാരനായി.

45.45 മീറ്റർ അകലെ നിന്നും ഷിക്ക് നേടിയ ഗോൾ യൂറോ ചരിത്രത്തിൽ തന്നെ പോസ്റ്റിൽ നിന്നും ഏറ്റവും അകലെ നിന്ന് പിറന്ന ഗോളായും മാറി. സ്വിട്സർലാൻഡിനെതിരെ ഫ്രാൻസിന്റെ പോൾ പോഗ്ബ നേടിയ ലോങ്ങ് റേഞ്ച് ഗോൾ രണ്ടാമതും, സ്കോട്ട്ലാൻഡിനെതിരെ ക്രൊയേഷ്യൻ സൂപ്പർതാരം ലൂക്ക മോഡ്രിച് നേടിയ ഗോൾ മൂന്നാമതായും തിരഞ്ഞെടുക്കപ്പെട്ടു.

അഞ്ചു ഗോളുകൾ വീതം നേടി പാട്രിക് ഷിക്കും, ക്രിസ്ത്യാനോ റൊണാൾഡോയുമാണ് യൂറോ കപ്പിലെ ടോപ് സ്കോറർമാർ.

 

You Might Also Like