സൂപ്പര്‍ താരം കളിനിര്‍ത്തി പൈലറ്റായി, ക്രിക്കറ്റുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചു

ഷമീല്‍ സ്വലാഹ്

ഏകദിന മത്സരങ്ങളില്‍ 1 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്….

ടെസ്റ്റ് മത്സരങ്ങളില്‍ 1 മുതല്‍ 7വരെ സ്ഥാനങ്ങളിലും ബാറ്റ് ചെയ്തിട്ടുണ്ട്…..

രണ്ടായിരങ്ങളിലെ പ്രോട്ടിയാസ് ടീമിന്റെ റണ്‍ പിന്തുടര്‍ന്ന് ജയിക്കുന്ന മിക്ക മത്സരങ്ങളിലൊക്കെ ക്രീസിന്റെ ഒരറ്റത്ത് കക്ഷിയെ കാണാം….

ബിഗ് ഷോട്ടുകള്‍ക്ക് അധികം തുനിയാതെ, ക്ലാസിക് തനിമയിലുള്ള ബാറ്റിങ്ങിനോടായിരുന്നു ചായ്വ്. മാറി വരുന്ന ഗെയിം രീതിയുമായി പൊരുത്തപ്പെടാന്‍ തന്റെ സ്‌ട്രൈക്ക് റേറ്റ് കണക്കുകള്‍ മതിയാകാതെയും, ഒപ്പം ഇഞ്ചുറിയും തടസ്സമായപ്പോള്‍ കളിയും മതിയാക്കേണ്ടി വന്നു….

എങ്കിലും, ഒരു ancor ബാറ്റ്‌സ്മാന്‍ റോളില്‍ ഏകദിന മത്സരങ്ങളില്‍ 107 മത്സരം തികച്ച കരിയറില്‍ 42 ന് മുകളില്‍ ശരാശരിയും കണ്ടെത്തിയുണ്ട്….

കളി മതിയാക്കിയതിന് ശേഷം ക്രിക്കറ്റിനോടുള്ള സകല ബന്ധവും വിട്ട് കളഞ്ഞ് എയര്‍പോര്‍ട്ട്-ട്രാന്‍സ്‌പോര്‍ട്ട് കൊമേഴ്‌സ്യല്‍ ഹെലികോപ്റ്റര്‍ പൈലറ്റായി ജോലി ചെയ്യുന്നു….

ബോട്ടെ ഡിപ്പെനാര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like