സെഞ്ച്വറി അടിച്ചത് അശ്വിന്‍, അഘോഷിച്ചത് സിറാജ്, മരിക്കുവോളം മറക്കാനാകാത്ത കാഴ്ച്ച

ജെറി ജെറോം

അശ്വിന്‍ സെഞ്ച്വറി അടിക്കും മുമ്പ് വരെ ഇങ്ങേരു 15 ബോളുകള്‍ ഡിഫെന്‍ഡ് ചെയ്തു, അതില്‍ തന്നെ രണ്ട് ഫുള്‍ ഓവറുകള്‍.

പണ്ട് കുംബ്ല സെഞ്ച്വറി അടിച്ചപ്പോള്‍ ശ്രീശാന്ത് സപ്പോര്‍ട്ട് കൊടുത്ത പോലെ. യാദൃച്ഛികത എന്തെന്നാല്‍ രണ്ടു സെഞ്ച്വറികളും ഇംഗ്ലണ്ടിനെതിരെയാണ്.

സിറാജിന്റെ സ്ഥാനത്തു ഭുംറ ആയിരുന്നു എങ്കില്‍ അശ്വിന്‍ ഈ സെഞ്ച്വറി സംഭവിക്കിലായിരുന്നു എന്നത് മറ്റൊരു സത്യം

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

മത്സരത്തില്‍ അശ്വിന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍ ക്രീസിലുണ്ടായ മുഹമ്മദ് സിറാജിന്റെ ആഘോഷം ക്രിക്കറ്റ് പ്രേമികളുടെ മനം കവരുന്നതായിരുന്നു. 11 വിക്കറ്റില്‍ സിറാജിനൊപ്പം ചേര്‍ന്ന് 49 റണ്‍സിന്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് അശ്വിന്‍ ഉയര്‍ത്തിയത്.

വാര്‍ത്ത: ചരിത്രം അശ്വിന്‍ രചിച്ചു, വീരോചിത സെഞ്ച്വറി, കൂറ്റന്‍ ലീഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രമെഴുതി ആര്‍ അശ്വിന്‍. ഏഴാമതായി ഇറങ്ങി സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം. ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 286 റണ്‍സെടുത്തു. അവസാന ഇന്നിംഗ്സില്‍ രണ്ട് ദിവസത്തിലേറെ മത്സരം അവശേഷിക്കെ 482 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടത്.

148 പന്തുകള്‍ നേരിട്ട അശ്വിന്‍ 14 ഫോറും ഒരു സിക്സും സഹിതം 106 റണ്‍സാണ് സ്വന്തമാക്കിയത്. ആറിന് 106 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഏഴാം വിക്കറ്റില്‍ കോഹ്ലിയും അശ്വിനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

You Might Also Like