എല്ലാം ഞങ്ങളുടെ പിഴ, പിച്ചിനെ പഴിക്കേണ്ട, മാപ്പുചോദിച്ച് ഗില്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് വമ്പന്‍ തോല്‍വി ഏറ്റവുവാങ്ങിയതിന് പിന്നാലെ ഉത്തവാദിത്തം ഏറ്റെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനോട് യോട് വലിയ പരാജയം ഏറ്റുവാങ്ങിയത് പിച്ചിന്റെ പ്രശ്‌നം കൊണ്ട് അല്ല എന്നും തങ്ങളുടെ മോശം ബാറ്റിംഗ് ആണ് തോല്‍വിക്ക് കാരണം എന്നും ഗില്‍ തുറന്ന് സമ്മതിച്ചു.

‘ഞങ്ങളുടെ ബാറ്റിംഗ് പ്രകടനം വളരെ ശരാശരിയായിരുന്നു, പക്ഷേ ഞങ്ങള്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്മു. ഞങ്ങള്‍ തിരിച്ചുവരേണ്ടതുണ്ട്’ ഗില്‍ പറഞ്ഞു.

‘നിങ്ങള്‍ ഞങ്ങളുടെ വിക്കറ്റുകള്‍ നോക്കിയാല്‍, ഞാന്‍ പുറത്തായതും സായി റണ്ണൗട്ടായതുമായി പിച്ചിന് യാതൊരു ബന്ധവുമില്ല മോശം ബാറ്റിംഗ് പ്രകടനത്തിന്റെയും മോശം ഷോട്ട് സെലക്ഷന്റെയും പ്രശ്‌നമാണ്. പിച്ചില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’ ഗില്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ കൂറ്റന്‍ തോല്‍വിയാണ് ഗുജറാത്ത് ടൈറ്റന്‍സ് വഴങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കേവലം 89 റണ്‍സിനാണ് തകര്‍ന്നടിഞ്ഞത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 67 പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.

 

You Might Also Like