ടിം ഡേവിഡ് മാനംകാത്തു, മുംബൈയെ പിടിച്ചുകെട്ടി ലഖനൗ

Image 3
CricketCricket News

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 144 റണ്‍സാണ് നേടിയത്. ലഖ്‌നൗ ബൗളര്‍മാരുടെ അച്ചടക്കമുളള ബൗളിംഗിന് മുന്നില്‍ മുന്‍നിര തകര്‍ന്നതാണ് മുംബൈ ഇന്ത്യന്‍സിന്് തിരിച്ചടിയായത്.

മുംബൈയ്ക്കായി 41 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സെടുത്തു നെഹാല്‍ വാദ്ര ആണ് ടോപ് സ്‌കോറായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ടിം ഡേവിഡ് ആണ് മുംബൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഡേവിഡ് 18 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 35 റണ്‍സ് നേടി.

ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 36 പന്തില്‍ മൂന്ന് ഫോര്‍ മാത്രം അടിച്ച് 32 റണ്‍സെടുത്ത് പുറത്തായി. രോഹിത്ത് ശര്‍മ്മ (4), സൂര്യകുമാര്‍ യാദവ് (10), തിലക് വര്‍മ്മ (7), ഹാര്‍ദ്ദിക്ക് പാണ്ഡ്യ (0), മുഹമ്മദ് നബി (1) എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ പ്രകടനം.

ലക്്‌നൗവിനായി മുഹ്‌സിന്‍ ഖാന്‍ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കസ് സ്റ്റോണ്‍സ് നവീനുല്‍ ഹഖ്, മായങ്ക് അഗര്‍വാള്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.