ഒടുവില്‍ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനായി മുറവിളി, ബാറ്റിംഗ് മറന്ന് യുവതാരങ്ങള്‍

ഐപിഎല്ലില്‍ ടി20 ലോകകപ്പിനുളള ഇന്ത്യന്‍ യുവതാരങ്ങളുടെ ബാറ്റിംഗ് ഫോം കണ്ട് മൂക്കത്ത് വിരല്‍ വെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും അല്ലാതെ മറ്റാരും ബാ്റ്റിംഗിന്റെ ബാലപാഠം മറന്ന മട്ടിലാണ് ബാറ്റ് ചെയ്യുന്നത്.

വളരെ പ്രതീക്ഷകള്‍ നല്‍കിയ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മോശം ബാറ്റിങ് ഫോമാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പിനുള്ള സ്‌ക്വാഡിലേക്ക് എത്തിയ ഇവര്‍ക്ക് ഈ സീസണില്‍ ബാറ്റ് കൊണ്ട് കാര്യമായി ഒന്നും ചെയ്യാനായില്ല.

ഇതോടെ സഞ്ജു അടക്കമുളള താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ടീമില്‍ എത്തിയ ഇഷാന്‍ കിഷന്‍ പകരമായി മലയാളിയായ സഞ്ജുവിനെ കളിപ്പിക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

യുസ് വേന്ദ്ര ചഹല്‍, ശിഖര്‍ ധവാന്‍, ശ്രേസ് അയ്യര്‍ എന്നിവരെയെല്ലാം ടീമിലേക്ക് പരിഗണിയ്ക്കാത്തതിനും ഒരു ന്യായീകരണമില്ലെന്നും ചര്‍ച്ചകള്‍ നടക്കുന്നു. ദീപക് ചഹറിനെ റിസര്‍വ്വ് ടീമില്‍ നിന്ന് പ്രധാന ടീമിലേക്ക് മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്.

You Might Also Like